ഡന്റണില്‍ കാണാതായ രണ്ടു വയസ്സു കാരന്‍ കാറില്‍ മരിച്ച നിലയില്‍.

0
209
പി.പി. ചെറിയാന്‍.

ഡന്റന്‍ (ടെക്‌സസ്): ഡന്റന്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസിനു സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ജൂലൈ രണ്ടിന് കാണാതായ രണ്ടു വയസുകാരനെ വീടിനു സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ജൂലൈ 3 ന് ഡന്റന്‍ പൊലീസ് മേധാവിയാണ് കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളൊന്നും കാണാനില്ലെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കുടുംബാംഗത്തിന്റെതായിരുന്നു. രാവിലെ വാഹനത്തില്‍ കയറുവാന്‍ ശ്രമിക്കുമ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.

 

ചൊവ്വാഴ്ച വൈകിട്ട് താപനില 98 ഡിഗ്രി ഫാരന്‍ ഹീറ്റായിരുന്നുവെന്ന് ചീഫ് പറഞ്ഞു. കുട്ടി എങ്ങനെ വാഹനത്തില്‍ വന്നുവെന്നത് അന്വേഷിക്കുകയാണെന്നും ഇന്നലെ നൂറുകണക്കിന് പൊലീസും വോളണ്ടിയര്‍മാരും അന്വേഷിച്ച സ്ഥലത്താണു മൃതദേഹം കണ്ടത്. കുട്ടിയെ കണ്ടെത്തിയ വാഹനത്തിനകത്ത് എന്താണെന്ന് വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

നേപ്പാളില്‍ നിന്നും യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനെത്തിയതായിരുന്നു കുട്ടിയുടെ പിതാവ്.

Share This:

Comments

comments