സെന്റ് തോമസ് ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു.

0
138

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 28, 29 , 30 തീയതികളില്‍ ഇടവക പള്ളിയില്‍വച്ചു അനുഗ്രഹപൂര്‍വ്വം നടന്നു. മാര്‍തോമാ സന്നദ്ധസുവിശേക്ഷകാ സംഘം നിരണം – മാരാമണ്‍ ഭദ്രാസന സെക്രട്ടറി ഇവാഞ്ചലിസ്റ്റ് മാത്യൂസ് കെജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

 

നിങ്ങളുടെ നാവിനെ സൂക്ഷിക്കുക, നിങ്ങളുടെ ശരീരങ്ങളെജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവും ഉള്ളയാഗങ്ങളായി സമര്‍പ്പിക്കുക, ദൈവത്തോട് നന്ദിഉള്ളവരാക്കുക, ദൈവത്തെ സേവിക്കുക, മുതലായ വിക്ഷയങ്ങളെകുറിച്ച് ആധികാരികമായി അദ്ദേഹം സംസാരിച്ചു. ഇടവക വികാരി റവ. സാജു സിപാപ്പച്ചന്‍ അദ്ധ്യക്ഷപ്രസംഗം നടത്തി. റവ.ഡോ. ജേക്കബ് തെക്കേപറമ്പില്‍, റവ കെ എ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. തങ്കച്ചന്‍ ഗീവര്‍ഗീസ്, എബി ചെറിയാന്‍ എന്നിവര്‍ മധ്യസ്ഥപ്രാര്‍ത്ഥനക്കു നേതൃത്വം നല്കി. ഏലിയാമ്മ തോമസ്, ശോശാമ്മ ജോസഫ് എന്നിവര്‍ പാഠങ്ങള്‍ വായിച്ചു സഹായിച്ചു.

 

ഇടവകമിഷന്റെ ഗോസ്‌പെല്‍ ടീംപാട്ടുകള്‍ക്ക് നേതൃത്വം നല്‍കി. ഇടവകമിഷന്‍ സെക്രട്ടറി കെ. ജി വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി. റ്റി തോമസ് നന്ദിയും രേഖപ്പെടുത്തി. അനുഗ്രഹകരമായ കണ്‍വെന്‍ഷന്‍ അങ്ങനെ പര്യവസാനിച്ചു.

Share This:

Comments

comments