മാപ്പ് വോളീബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 6 ന് ഫിലാഡല്‍ഫിയയില്‍.

0
577

ജോയിച്ചൻ പുതുക്കുളം.

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മാപ്പ് വോളീബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 6 ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവരെ ഫിലാഡെല്‍ഫിയായിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ ഇന്‍ഡോര്‍ സ്‌റേഡിയത്തില്‍വച്ചു നടത്തപ്പെടുന്നു (10175 Bustleton Ave, Philadelphia, PA 19116). മത്സരത്തില്‍ ഒന്നാമതായി എത്തുന്ന ടീമിന് ആയിരം ഡോളറും, രണ്ടാമതായി എത്തുന്ന ടീമിന് അഞ്ഞൂറ് ഡോളറും ക്യാഷ് െ്രെപസും എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി നല്‍കും. 200 ഡോളറാണ് രെജിഷ്ട്രേഷന്‍ ഫീസ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്‍ കോശി (മാപ്പ് പ്രസിഡന്‍റ്): 2012869169, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി): 2014465027, ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 6365422071, ശാലു പുന്നൂസ് (സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍): 2034829123, ലിജോ ജോര്‍ജ് (ആര്‍ട്ട്‌സ് ചെയര്‍മാന്‍): 215 7767940, അനു സ്കറിയാ (ചാരിറ്റി ചെയര്‍മാന്‍): 2674962423 .

Share This:

Comments

comments