അമ്മ.(കഥ)

0
686

ടി.കെ.(Street Light fb Group)

ഒരിക്കൽ പെരിയമ്പലം ബീച്ചിൽ ഒറ്റക്കിരിക്കുമ്പോഴാണ്
ഞണ്ടുകൾ പാഞ്ഞുപോകുന്നത് വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധയെ ഞാൻ കൗതുകത്തോടെ നോക്കി നിന്നത്.
കുറേ നേരത്തേക്ക് ഞണ്ടുകളെ കാണാത്തത് കൊണ്ട് അലസമായി നോക്കുന്നതിനിടയിൽ എന്നെ നോക്കി ചിരിച്ചു.
“ഇത് നടു പൊന്തിച്ചു പിടിച്ചാ നടക്കാ ല്ലേ..?”
നിസ്സാരവും, നിഷ്കളങ്കവുമായ ചോദ്യം കേട്ട്   “ആ ”  എന്ന് മറുപടി നൽകി അടുത്തു ചെന്നു.
“അയിന്റെ പായല് കാണുമ്പോ ചിരിക്കാനാ വര്ണ്.”
വൃദ്ധ എന്നെ നോക്കി
“ആര്ടെ കൂടെ..?വന്ന്.!”
ഞാൻ വെറുതെ ചോദിച്ചു.
“ഇക്കെന്തിനാ ഒരാള്., “
പിണങ്ങി നിൽക്കുന്ന കുഞ്ഞിനെ പോലെ മുഖം ചുളിഞ്ഞു
മടുപ്പും, ഈർഷ്യവും, നിർമ്മിച്ചെടുത്ത ധൈര്യവും നിഴലിച്ചു നിന്നു.
മുറുക്കി ഉണങ്ങിയ ചുണ്ടുകൾ ഒന്നും പറഞ്ഞില്ല. ഇടയ്ക്കിടെ നിരച്ചു നിൽക്കുന്ന കൺപീലികളുള്ള കണ്ണുകൾ ഞണ്ടുകളെ നോക്കാതെ തിര ഉത്ഭവിക്കുന്ന ദൂരത്തിലേക്ക് നോക്കി. മാറിന് മുകളിലിട്ട മേൽമുണ്ട് കാറ്റിനൊപ്പം തെയ്യം കളിച്ചു. കണ്ണിലേക്കു വരുന്ന അനുസരണയില്ലാത്ത പകുതി വെളുത്ത മുടിയിഴകളെ ക്ഷമയോടെ വലിയ കമ്മലുള്ള ചെവിക്കുപുറകിൽ തിരുകി. ശബ്ദം നിശബ്ദമായി ഒഴുകി കൊണ്ടിരുന്നു. ഞാൻ വൃദ്ധയെ  നോക്കികൊണ്ടിരിക്കുന്നത് ശ്രദ്ധിക്കുന്നുണ്ടാവണം.
വൃദ്ധ പറഞ്ഞു.
“അര കൊട്ത്ത പെണ്ണിനോളം വരില്ലല്ലോ മൊല കൊട്ത്ത ഞാൻ”
ഇത് പറയാൻ കരുത്ത് ആർജ്ജിക്കുകയായിരുന്നെന്ന് പിന്നീടെപ്പോഴോ എനിക്ക് തോന്നുകയുണ്ടായി.
വരും സൗഭാഗ്യങ്ങളെ നമ്മുടെ
കണ്ണുകൾ സ്വീകരിക്കും മുൻപ്
നീർമ്മിച്ച കണ്ണുകളിലെ മക്കളെന്ന
സൗഭാഗ്യത്തെ എന്നെന്നും കൊണ്ട് നടക്കുന്ന മാതാവിനെയും പിതാവിനെയും നിങ്ങൾ നിശ്ചയിച്ച ദിനം തെറ്റിച്ച് ഞാൻ എന്നെന്നും ഓർക്കുന്നു.!
Attachments area

Share This:

Comments

comments