പ്രവാസി പുനരധിവാസം-പ്രവാസി സംരംഭകരെ സർക്കാർ ഏജൻസികൾ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം:പ്രവാസി വെൽഫെയർ ഫോറം.

0
117
dir="auto">അഷ്റഫ്.സി.എച്ച്.
മലപ്പുറം:പ്രവാസികളുടെ പുനരധിവാസം വാഗ്ദാനത്തിൽ മാത്രം പരിമിതപ്പെടുത്താതെ പ്രവാസി സംരഭം തുടങ്ങുന്ന പ്രവാസികളെ സർക്കാർ ഏജൻസികളായ മുനിസിപ്പാലിറ്റി,പഞ്ചായത്ത് അധികൃതർ, പോലുഷൻ കൺട്രോൾ  വകുപ്പ് തുടങ്ങിയ വകുപ്പുകൾ പീഡിപ്പിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് പറഞ്ഞു.പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ഗ്രേയ്‌സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസിയായ സാജൻ ആത്‍മഹത്യ ചെയ്യാനുണ്ടായ സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥ ഭരണ മേധാവികളുടെ അനാസ്ഥക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന  സെക്രട്ടറി ബന്ന മുതുവല്ലൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
പഠനക്യാമ്പിൽ  സ്റ്റാർട്ടപ്പ് നോഡൽ ഓഫീസർ ഡോ.നിഷാദ്,നോർക്ക റൂട്‌സ് ഓഫീസർ ബാബുരാജ്,പ്രവാസി ക്ഷേമനിധി ബോർഡ് സ്റ്റാഫ് ലുക്മാൻ,മോട്ടിവേശനൽ ട്രെയിനർ ഷബീർ പൊന്നാനി,റാഷിദ് ഖാൻ  തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസ് എടുത്തു.അമീർഷാ, ജാബിർ കരുവാട്ടിൽ, എ. ഫാറൂഖ്, തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ്.സി.എച്ച് സ്വാഗതവും ഇബ്രാഹിം കോട്ടയിൽ നന്ദിയും പറഞ്ഞു.

Share This:

Comments

comments