പ്രവാസി മലയാളിയുടെ ആത്മഹത്യ നഗരസഭാധികൃതര്‍ ഉത്തരം നല്‍കണം: മാധവന്‍ ബി നായര്‍.

0
211

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്‌സി: ആന്തൂരിലെ പ്രവാസി വിദേശ മലയാളി ആത്!മഹത്യ ചെയ്യാനിടയായ സാഹചര്യങ്ങള്‍ സാക്ഷരകേരളത്തിനുണ്ടായ ഏറ്റവും വലിയ മാനക്കേടാണെന്ന് ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി നായര്‍. കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി മലയാളികള്‍ അടുത്തകാലത്ത് ഏറെ താത്പര്യം പ്രകടിപ്പിച്ചുവരികയായിരുന്നു. ആന്തൂരിലെ വിദേശമലയാളി സാജന്‍ പാര്‍ത്ഥസിന്റെ ആല്‍ത്മാഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും നഗര സഭയ്‌ക്കോ നഗരസഭാധ്യക്ഷനോ ഒഴിഞ്ഞുമാറാനാവില്ലെന്നും
അദ്ദേഹം ആരോപിച്ചു. ഫൊക്കാനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഏഞ്ചല്‍ കണക്ട് എന്ന പേരില്‍ വ്യാവസായിക സംരംഭകരെ പ്രോസാത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നതിനിടെ ഇത്തരമൊരു സംഭവം വ്യവസായ സംരംഭകരുടെ വിശ്വാസത്തിനു കളങ്കം ചാര്‍ത്തുന്നതാണെന്നു അദ്ദേഹം ആരോപിച്ചു.

 

കേരളത്തിന്റെ വികസനത്തിനായി പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് അഭ്യര്ഥിക്കുമ്പോഴും അതിനു പറ്റിയ ചുറ്റുപാടുകളും സൗകര്യങ്ങളുമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു ഫൊക്കാന സെക്രട്ടറി ടോമി കോക്കാട് പറഞ്ഞു.

 

തൊട്ടതിനും പിടിച്ചതിനുമെല്ലാം തടസങ്ങള്‍ നില്‍ക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ തങ്ങളുടെ വികസന വിരോധ മനോഭാവം വിട്ടൊഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ വിദേശ മലയാളികള്‍ തയാറാവുകയില്ലെന്നും ജനങ്ങളുടെയും നടത്തിന്റെയും വികസനത്തിന് എതിര് നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ പടിക്കു പുറത്തുനിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാക്കുകയാണ് വേണ്ടതെന്നും ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി ചൂണ്ടിക്കാട്ടി.

 

ചട്ടങ്ങള്‍ പാലിച്ചു നിര്‍മ്മാണങ്ങള്‍ക്കു അനുമതി നിഷേധിക്കുക വഴി കോടികളുടെ നഷ്ടമാണ് സംരംഭകര്‍ക്കുണ്ടാകുന്നത്.മേലില്‍ ഇത്തരം നടപടികള്‍ ഉണ്ടാകരുത്. അത് ഉറപ്പുവരുത്തേണ്ട ബാധ്യത സാരക്കാരിനാണെന്നും ഫൊക്കാന നാഷണല്‍ കമ്മറ്റി പ്രസ്താനയില്‍ ആവശ്യപ്പെട്ടു.

Share This:

Comments

comments