കെ എച്ച് എന്‍ എ : കേന്ദ്ര മന്ത്രി വി മുരളീധരനെ ക്ഷണിച്ചു.

0
108

പി.ശ്രീകുമാര്‍.

ന്യൂജഴ്സി:  : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  പത്താമത് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സന്നദ്ധത പ്രകടിപ്പിച്ചു.  ന്യൂ  ദല്‍ഹില്‍ അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിച്ച്  കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ രേഖാ മേനോന്‍ ക്ഷണക്കത്ത് കൈമാറി. ഔദ്യോഗിക  യാത്രാനുമതി ലഭിച്ചാല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുമെന്ന് മുരളീധരന്‍ ഉറപ്പു നല്‍കിയതായി ഡോ രേഖാ പറഞ്ഞു.2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. ടി. സി സേതുമാധവന്‍, പ്രേമപിള്ള എന്നിവരും  ഡോ രേഖയോടൊപ്പം ഉണ്ടായിരുന്നു.

Share This:

Comments

comments