ശാന്തിഗ്രാം കേരള  ആയുർവേദിക് ആശുപത്രി  ഗുർഗ്രാമിൽ പ്രവർത്തനം ആരംഭിച്ചു.

0
111

ജിനേഷ് തമ്പി.   

ന്യൂഡൽഹി : പ്രശസ്ത ശാന്തിഗ്രാം കേരള ആയുർവേദ ഗ്രൂപ്പിന്റെ    പുതിയ പ്രീമിയം ആയുർവേദിക് ആശുപത്രി  ന്യൂഡൽഹിക്കു അടുത്തുള്ള ഗുർഗ്രാമിൽ   പ്രവർത്തന സജ്ജമായി

കേരളത്തിന്റെ തനതായ ആയുർവേദ , പഞ്ചകർമ   ചികിത്സാരീതികളിൽ കേന്ദ്രീകരിച്ചുള്ള ചികിത്സാസമ്പ്രദായങ്ങളിൽ  മുൻപന്തിയിൽ നിൽക്കുന്ന ശാന്തിഗ്രാം ആയുർവേദ ഗ്രൂപ്പ്  നൂതന സജീകരണങ്ങളോടെയാണ്  ഗുർഗ്രാമിൽ തങ്ങളുടെ പുതിയ ആയുർവേദിക് ആശുപത്രി സജ്ജമാക്കിയിരിക്കുന്നതു

ഗുർഗ്രാം നഗരത്തിലെ  ഹൃദയഭാഗത്തിൽ സ്ഥിതി ചെയുന്ന ആശുപത്രിയിൽ പ്രീമിയം സൗകര്യങ്ങളോടെ  താമസിച്ചു ചികിത്സാ സ്വീകരിക്കാനുള്ള  ക്രമീകരണങ്ങളും  ശാന്തിഗ്രാം ആയുർവേദ ഗ്രൂപ്പ്  ഒരുക്കിയിട്ടുണ്ട്

ഗുർഗ്രാമിലെ ആയുർവേദിക് ആശുപത്രിയിലെ  പ്രവർത്തനോത്ഘാടന  ചടങ്ങുകളിൽ സമൂഹത്തിലെ  നാനാതുറകളിലുള്ള  കർമ്മമണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുത്തു
ഗുർഗ്രാം മേയർ ശ്രീ മധു ആസാദ് , ഡോ പ്രസന്ന കുമാർ IAS (ഡയറക്ടർ ജനറൽ ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ), ശ്രീ ആർ .എസ് . റാത്തീ (മുനിസിപ്പൽ കൗൺസിലർ ഓഫ് എംസിജി), ശ്രീ വീർ സാഗർ (മുൻ സിഇഒ , DCM  Data   system ), ശ്രീ ജോൺ ഫിലിപ്പോസ് (പ്രശസ്ത ആർക്കിറ്റെക് ) എന്നിവർ ചടങ്ങിൽ  സജീവ സാന്നിധ്യമായിരുന്നു

ഫൗണ്ടിങ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ  ഓഫ് ശാന്തിഗ്രാം ഗ്രൂപ്പ്  ഡോ ഗോപിനാഥൻ നായർ  ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ച എല്ലാ ആളുകളെയും  സ്വാഗതം ചെയ്തു സംസാരിച്ചതിന്   ശേഷം , ശാന്തിഗ്രാം ഗ്രൂപ്പ്  ഉടൻ തന്നെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന NABH  accredition , ഹെൽത്ത് ഇൻഷുറൻസ് കവറേജ്  എന്നിങ്ങനെയുള്ള കർമപരിപാടികളെ  പ്രതിപാദിച്ചു വിശദമായി സംസാരിച്ചു .   ഡോ ഗോപിനാഥൻ നായർ തന്റെ  ടീം മെംബേർസ് ആയ  ഡോ അംബിക നായർ (ചീഫ് Consultant Physician ),  ഡോ വസന്തി (Sr   റസിഡന്റ് ഡോക്ടർ), ഡോ അനുരാഗ് നായർ (ഡയറക്ടർ ആൻഡ് സിഇഒ ശാന്തിഗ്രാം ഹെർബെൽസ്), ശ്രീമതി സുനിത (ഡയറക്ടർ ഇന്ത്യ ഓപ്പറേഷൻസ്), ശ്രീ മോഹൻ നായർ (വൈസ് പ്രസിഡന്റ്), ശ്രീ സൈജു മേനോൻ  (മാനേജർ അഡ്മിനിസ്ട്രേഷൻ) എന്നിവരെ സദസിനു പരിചയപ്പെടുത്തി

1998 ‘ഇൽ തുടക്കം കുറിച്ച ശാന്തിഗ്രാം ആയുർവേദ ഗ്രൂപ്പ്  ഇതിനോടകം ഇന്ത്യയിലും , അമേരിക്കയിൽ പത്തു സ്റ്റേറ്റുകളിൽ ഉൾപ്പെടെ അനേകം ലൊക്കേഷനുകളിൽ  ആയുവേദ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.  പുറം വേദന , Arthritis , ഉറക്കം ഇല്ലായ്മ , depression , mental  ടെൻഷൻ തുടങ്ങി അനേകം അസുഖങ്ങൾക്കുള്ള ചികിത്സയും    ശരീരത്തെയും, മനസിനേയും ഉത്തേജിപ്പിക്കുന്ന  വൈവിധ്യമാർന്ന ആയുർവേദ ചികിത്സാ രീതികളും ശാന്തിഗ്രാം ആയുർവേദ ഗ്രൂപ്പിൽ ഇതിനോടകം ലഭ്യമാണ്

ശാന്തിഗ്രാം ആയുർവേദ ഗ്രൂപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക്

Share This:

Comments

comments