നോർത്ത് ഈസ്റ്റ് അമേരിക്കൻ സൺ‌ഡേ സ്കൂൾ ജനറൽ അസംബ്ലി സംഘടിപ്പിച്ചു.

0
80
ജിനേഷ് തമ്പി. 
ന്യൂയോർക് : നോർത്ത്  ഈസ്റ്റ്  അമേരിക്കൻ സൺ‌ഡേ സ്കൂൾ ജനറൽ അസംബ്ലി  സൈന്റ്റ് ജോൺസ് മലങ്കര ഓർത്തഡോസ് ദേവാലയം  , ഓറഞ്ച്ബെർഗ് , ന്യൂയോർക്കിൽ  അഭിവന്യ സക്കറിയ മാർ നിക്കോളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

സൈന്റ്റ് ജോൺസ് ഓർത്തഡോസ് ദേവാലയ ഇടവക വികാരി  , റവ ഫാ . വർഗീസ് എം ഡാനിയേൽ  സൺ‌ഡേ സ്കൂൾ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . റവ ഫാ . വർഗീസ് എം ഡാനിയേൽ  നമ്മുടെ കുഞ്ഞുങ്ങളെ നല്ല പൗരന്മാരായി വാർത്തെടുക്കുന്നതിൽ സൺ‌ഡേ സ്കൂൾ അധ്യാപകർ വഹിക്കുന്ന സുപ്രധാന പങ്കിനെ പറ്റിയും , ദൈവഭയമുള്ള  കുട്ടികളായി  നമ്മുടെ കുഞ്ഞുങ്ങളെ വളർത്തി വരേണ്ടതിനു  നല്ല മാർഗദർശികളായി, ഉത്തമ ശിക്ഷണത്തിൽ അധ്യാപകർ കൈപിടിച്ച്  നടത്തേണ്ടതിനെയും  പ്രതിപാദിച്ചു സംസാരിച്ചു

അഭിവന്യ സക്കറിയ മാർ നിക്കോളാവോസ്  തിരുമേനി തന്റെ പ്രസിഡൻഷ്യൽ അഡ്രസ്സിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച എല്ലാ സൺ‌ഡേ സ്കൂൾ മിനിസ്ട്രികൾക്കുമുള്ള  അഭിനന്ദനം ആദ്യമേ അറിയിച്ചു . യാതൊരു പ്രതിഫലവും കൈപറ്റാതെ , ക്രിസ്തുവിലും , നമ്മുടെ പള്ളിയിലുമുള്ള അചഞ്ചല വിശ്വാസം മാത്രം മുറുക്കി പിടിച്ചു നിസ്വാർത്ഥ സേവനം കാഴ്ച വെക്കുന്ന എല്ലാ സൺ‌ഡേ സ്കൂൾ മിനിസ്ട്രികളേയും   അഭിവന്യ തിരുമേനി പ്രത്യേകം അനുമോദിച്ചു സംസാരിച്ചു . കുട്ടികൾക്ക് വേണ്ടി മാത്രമല്ല  ഇനി മുതൽ സൺ‌ഡേ സ്കൂൾ  വിദ്യാഭ്യാസം  മുതിർന്നവർക്ക് വേണ്ടിയും ലഭ്യമാക്കണമെന്ന്  തിരുമേനി പ്രസിഡൻഷ്യൽ അഡ്രസ്സിൽ അഭിപ്രായപ്പെട്ടു ,കുരുന്നിലെ സൺ‌ഡേ സ്കൂൾ വിദ്യാഭ്യാസം ലഭ്യമാക്കിയാൽ  ,  പന്ത്രണ്ടു വർഷത്തെ സൺ‌ഡേ സ്കൂൾ പഠനം  സഭക്ക് ഉത്തമ ക്രിസ്റ്റീയ വിശ്വാസികളെയാണ് സമ്മാനിക്കുന്നതെന്നും അഭിവന്യ മെത്രപൊലീത്ത എടുത്തു പറഞ്ഞു

സൺ‌ഡേ സ്കൂൾ ഡയറക്ടർ  റെവ ഫാ ഗ്രിഗറി വർഗീസ്  തന്റെ പ്രസംഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസിൽ , സൺ‌ഡേ സ്കൂൾ മിനിസ്ട്രി  ചെലുത്തുന്ന  നിർണായക പങ്കിനെയും, സ്വാധീനത്തെയും പറ്റി  സംസാരിച്ചു . തന്റെ മൂന്ന് കുഞ്ഞുങ്ങളും  സൺ‌ഡേ സ്കൂൾ പഠനം അഭ്യസിക്കുന്നതും  , സൺ‌ഡേ സ്കൂളിലെ എല്ലാ  പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നതിലും ഏറെ അഭിമാനം ഉണ്ടെന്നും  റെവ ഫാ.  ഗ്രിഗറി വർഗീസ്  പറഞ്ഞു

കീ നോട്ട് സ്പീക്കർ ശ്രീമതി ഷെറിൻ ഫിലിപ്പ് കുര്യൻ , “നമ്മുടെ  പുതിയ തലമുറയുമായി നല്ല സമ്പർക്കം പുലർത്തുക” എന്ന വിഷയത്തിൽ സംസാരിക്കവെ കുഞ്ഞുങ്ങളെ ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചു വളർത്തി കൊണ്ടുവരേണ്ട ആവശ്യകതയിൽ ഊന്നി സംസാരിച്ചു

സെക്രട്ടറി ശ്രീമതി അജു തര്യൻ  സൺ‌ഡേ സ്കൂൾ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് സമർപ്പിച്ചു .ട്രഷറർ  ശ്രീ  ജോർജ് എം ഗീവർഗീസിന്റെ അഭാവത്തിൽ  ഓഡിറ്റർ  ശ്രീ തോമസ് ജോർജ് ഫിനാൻഷ്യൽ അക്കൗണ്ട്സ്  , ബാലൻസ് ഷീറ്റ് , 2019 ബജറ്റ് എന്നിവയുടെ വിഷാദശാംശങ്ങൾ സദസിനു മുൻപാകെ അവതരിപ്പിച്ചു

മീറ്റിംഗിൽ സംസാരിച്ച മറ്റു ഭാരവാഹികൾ , ഡോ മിനി ജോർജ് (OVBS  ഡയറക്ടർ),  ശ്രീമതി ചിന്നു വർഗീസ് (OVBS  സെക്രട്ടറി), ശ്രീ ബെന്നി വർഗീസ് (Centralized  എക്സാം കോഓർഡിനേറ്റർ ), ശ്രീ മാത്യു ജോസഫ് (Talent  competitions  കോഓർഡിനേറ്റർ ), ശ്രീമതി ഷൈനി രാജു (Talent ഷോ കോഓർഡിനേറ്റർ), ശ്രീമതി ആനി വർഗീസ് (Assigned കോമ്പറ്റിഷൻസ് കോഓർഡിനേറ്റർ), ശ്രീമതി ജിൻസി മാത്യു (Teachers ട്രെയിനിങ് കോഓർഡിനേറ്റർ ), ശ്രീ ജോർജ് പി വർഗീസ് (Textbooks distribution  കോഓർഡിനേറ്റർ), ശ്രീ കോര മാണി (Curriculum  committe കോഓർഡിനേറ്റർ).

ഏരിയ കോർഡിനേറ്റേഴ്‌സ് ശ്രീമതി ആൻസി ജോർജ് , ശ്രീ രാജു ജോയ്, ശ്രീമതി മേരി എബ്രഹാം , ശ്രീ പോൾ മാരേട്ട് എന്നിവരും റിപ്പോർട്ട് സമർപ്പിച്ചു

മീറ്റിംഗിന്റെ സമാപന വേളയിൽ  അഭിവന്യ സക്കറിയ മാർ നിക്കോളാവോസ്  തിരുമേനി പുതിയ സൺ‌ഡേ സ്കൂൾ ഡയറക്ടർ ആയി  റവ .ഫാ ഷോൺ തോമസ്  നിയമിതനായെന്നു  സദസിനെ അറിയിച്ചു,  കഴിഞ്ഞ ആറ് വർഷം  സൺ‌ഡേ സ്കൂൾ ഡയറക്ടറായി പ്രവർത്തിച്ച റവ .ഫാ  ഗ്രിഗറി വർഗീസിന്റെ  സേവനങ്ങളെ തിരുമേനി പ്രത്യേകം എടുത്തു പറഞ്ഞു അനുമോദിച്ചു

ഉച്ച കഴിഞ്ഞു OVBS  ട്രെയിനിങ് ക്യാമ്പും പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു

Share This:

Comments

comments