സ്വാതി അലോഷ്യസ് (36) ഫ്‌ളോറല്‍പാര്‍ക്കില്‍ നിര്യാതയായി.

0
618

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്കില്‍ താമസക്കാരി സ്വാതി അലോഷ്യസ് നിര്യാതയായി. ഗീത- അലോഷ്യസ് ആറുകാട്ടില്‍ ദമ്പതികളുടെ ഏക മകളാണ് 36-കാരിയായ സ്വാതി. ന്യൂഹൈഡ് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്) ജൂണ്‍ 23-നു വൈകുന്നേരം 4 മുതല്‍ 9 വരെ വേയ്ക്കും, ഫ്‌ളോറല്‍പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് കാത്തലിക് പള്ളിയില്‍ (258 – 15, 80th അവന്യൂ) ബിഷപ്പ് റെയ്‌മോണ്ട് ചപ്പോറ്റോയുടെ മുഖ്യ കാര്‍മികത്വത്തില്‍ അന്ത്യ ശുശ്രൂഷയും നടക്കും.

 

കുറച്ചു മാസങ്ങളായി രോഗവുമായി മല്ലിട്ട സ്വാതി 19-ന് ബുധനാഴ്ച വൈകിട്ട് ഏകദേശം ആറരയോടെയാണ് അന്ത്യശ്വാസം വലിച്ചത്. മാതാപിതാക്കന്മാരോടും, ഏക സഹോദരന്‍ വിന്‍സന്റിനോടുമൊപ്പമാണ് സ്വാതി എന്നും ജീവിച്ചത്.

 

നിസ്വാര്‍ത്ഥയായ സാമൂഹ്യ സ്‌നേഹിയും പ്രവര്‍ത്തകയുമായിരുന്നു സ്വാതി. ന്യൂയോര്‍ക്കിലെ ഇന്ത്യാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ സെക്രട്ടറിയും, ഇന്ത്യന്‍ ലാറ്റിന്‍ അപ്പോസ്തലേറ്റിന്റെ ബ്രൂക്ക്‌ളിന്‍ രൂപതാ ലയ്‌സണും, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് ദേശീയ സമ്മേളനത്തിന്റെ സെക്രട്ടറിയുമായിരുന്നു. ഫ്‌ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് സ്‌നോസ് പള്ളിയിലെ പാരീഷ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായി സ്വാതി മൂന്നുവര്‍ഷം സേവനം ചെയ്തിരുന്നു. ഒരിക്കലും മങ്ങാത്ത മനോഹരമായ പുഞ്ചിരിയോടെ എല്ലാവരേയും സമീപിക്കുന്ന സ്വാതി സമൂഹത്തിന്റെ എന്നപോലെ കുട്ടികളുടേയും പ്രിയങ്കരിയായിരുന്നു. കുട്ടികളെ സംഘടിപ്പിച്ച് അവരുടെ കലാപരപമായ കഴിവുകളെ വികസിപ്പിക്കുക, അവരുടെ ഹോം വര്‍ക്കുകളിലും പഠിക്കാന്‍ വിഷമമുള്ള വിഷയങ്ങളിലും സഹായിക്കുക എന്നിവ സ്വാതിയുടെ സന്തോഷമായിരുന്നു. നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ, പെരുമാറ്റത്തിലൂടെ സ്വാതി വലിയൊരു സുഹൃദ് വലയത്തിന്റെ പ്രിയങ്കരിയായിരുന്നു.

Share This:

Comments

comments