പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ.

0
113

ജോണ്‍സണ്‍ ചെറിയാന്‍.

മാഞ്ചസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഒരിക്കല്‍ കൂടി പാക്കിസ്ഥാനെ കീഴടക്കി.ലോകകപ്പ് മത്സരങ്ങളില്‍ ഇതുവരെ ഏഴുതവണ ഇരു ടീമുകളും മത്സരിച്ചപ്പോഴും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ്   നഷ്ടത്തില്‍ 336  റണ്‍സെടുത്തു.ഇന്ത്യക്കുവേണ്ടി രോഹിത്‌ ശര്‍മ്മ സെഞ്ച്വറി(113 പന്തില്‍ 140)നേടി.മഴമൂലം രണ്ടുതവണ പാക്കിസ്ഥാന്‍റെ കളി നിര്‍ത്തിവച്ചു.35 ഓവര്‍ എറിഞ്ഞ ശേഷം മഴ വീണ്ടും കനത്തതോടെ മഴ നിയമം പ്രകാരം 5 ഓവറില്‍ 136 റണ്‍സ്   ആയിരുന്നു പാക്കിസ്ഥാന്‍റെ വിജയലക്ഷ്യം.212 റണ്‍സിന്  പാക്കിസ്ഥാന്‍ കളി   അവസാനിച്ചു.

Share This:

Comments

comments