ജോസ് കെ മാണി  കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ചുമതലയേറ്റു.

0
186

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം:ജോസ് കെ മാണിയെ  കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ചുമതലയേറ്റു.കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തില്‍ ജോസ്.കെ.മാണിയും പി.ജെ ജോസഫും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത പക്ഷം കേരളകോണ്‍ഗ്രസ് (എം) പിളര്‍ന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ അഞ്ച് എംഎല്‍എമാരില്‍ യോഗത്തിന് എത്തിയത് രണ്ടു പേര്‍ മാത്രമാണ്.എന്നാല്‍ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് പി. ജെ. ജോസഫ് തുടരാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറാണ്. അതേസമയം സംസ്ഥാന കമ്മിറ്റി വിളിച്ച്‌ പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചു.എന്നാല്‍ സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും പി ജെ ജോസഫ് പറഞ്ഞു. യോഗതീരുമാനങ്ങള്‍ നിലനില്‍ക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Share This:

Comments

comments