കുട്ടിപാട്ടുകാര്‍ക്ക് പിന്തുണയുമായി സിജോ വടക്കന്‍.

0
154

ജോയിച്ചൻ പുതുക്കുളം.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ടോപ് സിംഗറിലൂടെ ലോക ടെലിവിഷന്‍ രംഗത്ത് പുതുചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് ഫ്‌ളവേഴ്‌സ് ടി വി. ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന 22 കുരുന്നു ഗായിക പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതാണ് പുതിയ പദ്ധതി. സ്‌കോളര്‍ഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാന്‍ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. ടോപ് സിംഗര്‍ 250 എപ്പിസോഡുകള്‍ പിന്നിടുമ്പോഴാണ് പുതിയ പദ്ധതിയുമായി ഫ്‌ളവേഴ്‌സ് ടിവി ലോക ടെലിവിഷന്‍ രംഗത്ത് പുതുചരിത്രം കുറിയ്ക്കുന്നത്.

 

അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍,ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രന്‍, ഫഌവഴ്‌സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, ട്വന്റിഫോര്‍ വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്, ഫഌവഴ്‌സ് ടിവി വൈസ് ചെയര്‍മാന്‍ ഡോ. വിദ്യാ വിനോദ്, ഫഌവഴ്‌സ് ടിവി ഡയറക്‌ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിഡ് എടക്കളത്തൂര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫഌവഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍.

 

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

 

മാരിവില്ലിന്റെ മനോഹാരിതയോടെ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന ഏഴംഗ പ്രോമോട്ടേഴ്‌സിന്റെ നേതൃത്വത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് കാഴ്ചയുടെ പുതു വസന്തം രചിച്ച മലയാള മാധ്യമ മേഖലയില്‍ ഫ്‌ലവേഴ്‌സ് ഒരു നന്മയുടെ പൂമരം നടുമ്പോള്‍ സംഗീതം ജീവാംശമായി കൊണ്ട് നടക്കുന്ന എനിക്ക് അതിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടന്ന് സിജോ വടക്കന്‍ പറഞ്ഞു.ഇവരുടെ ഏഴു സ്വരങ്ങള്‍ക്ക് കൃത്യമായ ശ്രുതിയും താളവുമൊക്കെ ചേര്‍ന്നപ്പോള്‍ വെറുമൊരു ബിസിനസ്സിനപ്പുറത്തേക്ക് നന്മയുടെ പ്രകാശവും പരക്കാന്‍ തുടങ്ങി. അതിന്റെ മറ്റൊരു ഉദാഹരണമാണു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഈ കരുതല്‍ പദ്ധതി.ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ തല്‍സമയ പ്രോഗ്രാമിന്റെ ഭാഗാമാകുവാന്‍ വേണ്ടി അമേരിക്കയില്‍ നിന്ന് കൊച്ചിയിലെത്തിയതാണു അദ്ദേഹം.അതി സുക്ഷമമായ തെരഞ്ഞെടുപ്പിലൂടെയാണു കുട്ടികളുടെ ഗോഡ് ഫാദേഴ്‌സിനെയും തെരഞ്ഞെടുത്തത് എന്നറിഞ്ഞപ്പോള്‍ അതിന്റെ ഭാഗമായെത്തിയ എനിക്ക് ഇത് എന്റെ കരിയറിനും എന്റെ സ്ഥാപനങ്ങള്‍ക്കുമുള്ള ഒരാദരവായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.എല്ലാ അമേരിക്കന്‍ മലയാളികളെയും പോലെ വേദനിക്കുന്ന ഒരു കാര്യമാണു അടുത്ത തലമുറയും കേരളവുമായുള്ള അകലം. എന്നാല്‍ എന്റെ കുട്ടികളായ അലന്‍, ആന്‍ ഒരു നീണ്ട കാലത്തേക്ക് ഈ പദ്ധതിയിലൂടെ കേരളവുമായി ബന്ധപ്പെട്ട് പോകുവാന്‍ കഴിയുമെന്നുള്ളതില്‍ അതിയായ സന്തോഷമുണ്ട്.ഈ പദ്ധതിയുടെ തുടര്‍ നടപടികളില്‍ എന്റെ കുട്ടികളെയും കൂടി പങ്കെടുപ്പിച്ചു പോകാനാണ് തീരുമാനം.

 

2017 ല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് 102.3 മില്യണ്‍ ഡോളറിന്‍റെ ബിസിനസ് നടത്തി മലയാളിയായ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ സിജോ വടക്കന്‍ “2018 ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ്” കരസ്ഥമാക്കി. ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ ആണ് സിജോ വടക്കന്‍ സി.ഇ.ഓ ആയ ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റിക്ക് അര്‍ഹതക്ക് അംഗീകാരമായി ഈ അവാര്‍ഡ് സമ്മാനിച്ചത്. ഐ.ടി മേഖലയിലെ പുതിയ സംരംഭങ്ങള്‍ കൊണ്ട് അഭൂതവളര്‍ച്ച നേടുന്ന നഗരമാണ് ഓസ്റ്റിന്‍ . ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പുതുതായി കുടിയേറുന്ന നഗരമാണിത്.ഒരു പതിറ്റാണ്ട് മുന്‍പ് 2006 ല്‍ ആണ് സിജോ വടക്കന്‍ ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റി ഓസ്റ്റിനില്‍ ആരംഭിക്കുന്നത്.

 

“സ്വന്തം വീട്” എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നസാക്ഷാല്‍ക്കാരത്തിന് മികച്ച സേവനവും, അവരുടെ പണത്തിനൊത്ത മികച്ച മൂല്യമുള്ള വീടുകള്‍ നല്‍കുക, ഇടപാടുകളിലെ സുതാര്യത എന്നിവയാണ് ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റിയുടെ വളര്‍ച്ചയുടെ വിജയരഹസ്യമെന്നു സിജോ വടക്കന്‍ പറയുന്നു. കൂടാതെ ഒരിക്കല്‍ ഇടപാട് നടത്തി സംതൃപ്തരായ കുടുംബങ്ങളുടെ പിന്തുണയില്‍ ആണ് കൂടുതല്‍ ബിസിനസ് ലഭിക്കുന്നത് എന്നത് തങ്ങള്‍ക്ക് അഭിമാനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സത്യസന്ധത, സമഗ്രത, ആത്മാര്‍ത്ഥത ” ഇതാണ് ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റിയുടെമുഖമുദ്ര.

 

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ സ്വീകാര്യതയും , വിജയവും സിജോ വടക്കനെ ബിസിനസ്സില്‍ വൈവിധ്യവല്കരണത്തിന്‍റെ പാതയിലേക്ക് നയിച്ചു . റിയല്‍ എസ്‌റ്റേറ്റ്, ഡെവലപ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍, മാനേജ്‌മെന്റ്, ട്രേഡിംഗ് & ട്രാവല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സാന്നിധ്യമായി “ട്രിനിറ്റി ഗ്രൂപ്പ് ” എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. വളര്‍ന്നു പന്തലിച്ച ട്രിനിറ്റി ഗ്രൂപ്പിന്റെ വിറ്റുവരവ് 2017 ല്‍ 120 ദശലക്ഷം ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ട്രിനിറ്റി ഗ്രൂപ്പ് ഫ്‌ളേഴ്‌സ് ടി.വി യുഎസ്എയില്‍ പങ്കാളികളായി ദൃശ്യമാധ്യമരംഗത്തേക്കും കടന്നെത്തി . അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കുറിച്ച് രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച ” നാഫ ഫിലിം അവാര്‍ഡ് ” (നോര്‍ത്ത് അമേരിക്കന്‍ ഫിലിം ) സംഘടിപ്പിക്കുന്ന നാഫ ടീം സി.ഇ.ഓ കൂടിയാണ് സിജോ വടക്കന്‍.

 

റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്ത് പ്രൊഫണലിസവും, കൂടുതല്‍ ഇടപാടുകളും നിലനിര്‍ത്തുന്ന സിജോ വടക്കന് 2016, 2017, 2018 വര്‍ഷങ്ങളില്‍ “പ്ലാറ്റിനം ടോപ്പ് 50 റിയല്‍റ്റര്‍” പുരസ്കാരം തുടര്‍ച്ചയായി ലഭിച്ചു വരുന്നു.

 

14 വര്‍ഷം മുന്‍പ് അമേരിക്കയിലെത്തി കഠിനാധ്വാനവും അര്‍പ്പണമനോഭാവവും കൊണ്ട് വിജയം വരിച്ച സിജോ സാമുഹ്യസേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അതിനു വേണ്ടിയാണ് ട്രിനിറ്റി ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനക്ക് രൂപം നല്‍കിയത് . അമേരിക്ക, എത്യോപിയ ഛത്തിസ്ഗഢ് എന്നിവടങ്ങിലും, കേരളത്തിലും വിവിധ ജീവകാരുണ്യ പദ്ധതികള്‍ ട്രിനിറ്റി ഫൗണ്ടേഷന്‍ ഏറ്റെടുത്തു നടത്തുന്നുണ്ട് .

 

ലിറ്റി വടക്കന്‍ ആണ് സിജോയുടെ ഭാര്യ . മക്കള്‍ അലന്‍, ആന്‍.

Share This:

Comments

comments