സമുദായ നേതാക്കള്‍ ദശാബ്ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍ നിരയില്‍.

0
127

കല്ലടന്തയില്‍ തോമസ്.

അറ്റ്‌ലാന്റായിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായ ക്‌നാനായ യൂത്ത് ഫെസ്റ്റിവല്‍ വിജയപ്രദമാക്കാന്‍ ചിക്കാഗോയില്‍ നിന്നും സമുദായ സ്‌നേഹികള്‍ മുന്‍ നിരയില്‍. ഗ്യാസ് ഡിപ്പോ ഓണര്‍ നേടിയകാല ജോയ്, അക്കൗണ്ടിംഗ് ബിസിനസ് ഓണര്‍ ജൈബു കുളങ്ങര, കിഴക്കേക്കുറ്റ് ഫാമിലി, കുര്യന്‍ തൊട്ടിച്ചിറ, നെല്ലാമറ്റം ജോയി, ജോര്‍ജ്, ടോമി, സിറിയക്ക് കൂവക്കാട്ടില്‍ എന്നിവര്‍ ഇതിനോടകം ഡയമണ്ട് സ്‌പോണ്‌സറെസ് ആയി സഹകരണം അറിയിച്ചു.

 

ക്‌നാനായ സമുദായത്തിന്റെ പുരോഗമനത്തിനായും യുവജനങ്ങളുടെ ഏതൊരു പരിപടികള്‍ക്കും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഈ വ്യക്തികളെയും കുടുംബങ്ങളെയും നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

 

ജൂലൈ 19 20 21 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ അമേരിക്കയില്‍ ഉള്ള എല്ലാ ക്‌നാനായ യുവജനങ്ങളാക്കായി യൂത്ത് ഫെസ്റ്റിവല്‍ നടത്തപ്പെടും.അതിനോടനുബന്ധിച്ചു ബാസ്കറ്റ്ബാള്‍, വടംവലി ടൂര്‍ണമെന്റ് ഉം നടത്തപ്പെടും. ജൂലൈ 21 ന് ദശാബ്ധി ആഘോഷങ്ങളുടെ ഭാഗമായി വി. കുര്‍ബാനയും അതിനു ശേഷം നടത്തപെടുന്ന സമാപനസമ്മേളനത്തില്‍ മല്‍സര വിജയികള്‍ക്ക് സമ്മാനദാനവും വിവിധ കലാപരിപാടികളും നടത്തപെടുന്നതായിരിക്കും.

 

അമേരിക്കയിലെ രണ്ടാമത്തെ ക്‌നാനായ പള്ളിയായ തിരുക്കുടുംബ ദേവാലയം അറ്റ്‌ലാന്റയിലുള്ള ക്‌നാനായ സമുദായത്തിന് നല്‍കിയിട്ടുള്ള നന്മ്മകള്‍ വളരേയേറെയാണു. എല്ലാവരെയും സമാപനസമ്മേളനത്തിനു ഇടവകജനത്തിന്റെ പേരിലും, പാരിഷ് കൗണ്‌സിലിന്റെ പേരിലും, സെലിബ്രേഷന്‍ കമ്മിറ്റിയുടെ പേരിലും ക്ഷണിച്ചു കൊള്ളുന്നു.

Share This:

Comments

comments