ഒരു നവഭ്രാന്തൻ(കവിത)

0
256
dir="auto">ബി.വി.കാരക്കാട്.(ടtreet Light fb Group)
ഞാനധികാരത്തിലെത്തിയാൽ
ആഴിതന്നാഴം വർദ്ധിപ്പിക്കും.
കായലിന്നോളങ്ങൾക്കും
കടലലകളുടെ പദവി നല്കും.
ആനയുടെ വലിപ്പം കുറച്ച്
ഉറുമ്പിനും ആനയോളം
സമാനത ഉറപ്പ് വരുത്തും.
കാണാതായ മലകളെ, പുഴകളെ
നിബിഡവനങ്ങളെ , പാടങ്ങളെ
തെളിനീരുറവകളെവീണ്ടെടുക്കും
എല്ലാ കുസുമങ്ങൾക്കും
വർണ്ണം വിതാനിച്ച് മണം നല്കി
മധു നിറച്ച് ഔഷധക്കൂട്ടിനും
പൂജയ്ക്കും അലങ്കാരത്തിനും
നിത്യജീവിതത്തിന്നുത്സവമാക്കും
ഷഡ്പദങ്ങൾക്കതുല്ലാസമാക്കും…
പുലിക്ക് പാലും മാനിനു പുല്ലും
പകുത്ത്നല്കി ഒന്ന് മറ്റൊന്നിനെ
കൊന്നുതിന്നുന്നത് അവസാനിപ്പിക്കും
കൊടുത്ത വാക്കുപാലിച്ച മാവേലിയെ
ചവിട്ടടിക്കിരയാക്കി പാതാളലോകത്ത്
കൊണ്ടുപോയ സമത്വത്തെ
പുന:സ്ഥാപിക്കും….
നാലാമതൊരടിക്ക് പാദമുയർത്തി
നില്ക്കുന്നവാമനന്റെ വഴിപിഴച്ച
ചുവടിന് കൂച്ചുവിലങ്ങിടും…
ഒന്നല്ല രണ്ടല്ല പത്തല്ല രാവണന്മാർ
മന്ദരമാർ ……..ഇനിയില്ല ഇനിയില്ല
കുരുക്ഷത്രമില്ല ഗാന്ധാരിവിലാപമില്ലാ….
‘കൈവന്ന ജീവിതം ആസ്വദിക്കൂ
മനുഷ്യാ നീ വെറും മണ്ണികുന്നൂ…’

Share This:

Comments

comments