ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഈശോയുടെ തിരുഹൃദയ ദർശന തിരുനാൾ.

0
95
ബിനോയി കിഴക്കനടി.

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാൾ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂൺ 14 മുതൽ 16 വരെ ഭക്തിപൂർവം ആഘോഷിക്കുന്നു. ഫൊറോനാ പള്ളിയിലെ ജുവജനങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാർ.

ജൂൺ 14, വെള്ളി വൈകുന്നേരം 6:0 0 ന് വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ റെവ. ഫാ. രാജീവ് ഫിലിപ്പ് മുഖ്യകാർമ്മികനും, മോൺ. തോമസ് മുളവനാൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത്, റെവ. ഫാ. ജിധിൻ വള്ളാറുകാട്ടിൽ, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹകാർമ്മികരുമായിരിക്കും. റെവ. ഫാ. രാജീവ് ഫിലിപ്പ് തിരുന്നാൾ സന്ദേശം നൽകും. ദൈവാലയ ഗാനങ്ങൾ ആലപിക്കുന്നത് സേക്രഡ് ഹാർട്ട് യൂത്ത് കൊയർ ടീമംഗങ്ങളാണ്. ഇതേ തുടർന്ന് സൂര്യൻറെ ന്യത്തം എന്ന പേരിൽ മതബോധന സ്കൂൾ കലോത്സവമുണ്ടായിരിക്കും.

ജൂൺ 15, ശനി വൈകുന്നേരം 5:00 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമ്മങ്ങൾക്കുശേഷം, സേക്രഡ് ഹാർട്ട് കൂടാരയോഗങ്ങൾ അവതരിപ്പിക്കുന്ന “വിത്ത് ഗുണം പത്ത് ഗുണം” എന്ന പേരിലുള്ള കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.  റെവ. ഫാ. കെവിൻ മുണ്ടക്കൽ മുഖ്യകാർമ്മികനും  , റെവ. ഫാ. ജോനസ് ചെറുനിലത്ത്, റെവ. ഫാ. ജിധിൻ വള്ളാറുകാട്ടിൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്  എന്നിവർ സഹകാർമ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയിൽ, സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാർട്ട് ഗായകസംഘമാണ്  ആത്മീയഗാനശുശ്രൂഷകൾ നയിക്കുന്നത്. ഷിക്കാഗോ അതിരൂപതാ വികാരി ജനറാൾ ബിഷപ്പ് റൊണാൾഡ് ഹിക്സ് അനുഗ്രഹ പ്രഭാഷണം നൽകും

പ്രധാന തിരുനാൾ ദിവസമായ ജൂൺ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4:00 മുതൽ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുർബാനക്ക്, ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്  മുഖ്യകാർമ്മികത്വവും റെവ. ഫാ. കെവിൻ മുണ്ടക്കൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത്, റെവ. ഫാ. ജിധിൻ വള്ളാറുകാട്ടിൽ, റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും ചെയ്യും. മാർ ജോയ് ആലപ്പാട്ട് പിതാവ് അനുഗ്രഹ പ്രഭാഷണം നൽകുന്നതാണ്. സേക്രഡ് ഹാർട്ട് ഗായകസംഘം ഗാനശുശ്രൂഷകൾ നിർവഹിക്കും. തുടർന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങൽ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വർണ്ണപകിട്ടാർന്ന തിരുന്നാള്‍ പ്രദക്ഷിണവും, അടിമവെയ്കൽ, ലേലം എന്നിവയും ഉണ്ടായിരിക്കും.

തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്രദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, എക്സിക്കൂട്ടീവംഗങ്ങളായ, എബ്രാഹം അരിച്ചിറയിൽ, റ്റിജോ കമ്മപറമ്പിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിൻ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, പ്രസുദേന്തിമാർ എന്നിവര്‍ തിരുഹൃദയ ദൈവാലയത്തിലേക്ക് ക്ഷണിക്കുന്നു.

Share This:

Comments

comments