സ്നേഹമന്ത്രണം(കവിത)

0
173
id=":27" class="ii gt">
പ്രഭാ ബാലൻ.(Street Light fb Group)
യാത്ര കഴിഞ്ഞു മടങ്ങിയെത്തി
വീണ്ടും തനിയാവർത്തനമായ് തുടരാൻ
ജീവിതത്തിൽ ചുക്കാൻപിടിച്ചീടാനായ്
നന്മതൻ തീരത്തുവന്നു നല്ലതിനായ്
മനസ്സിൻ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു
തെളിമാനത്തു പൊൻസൂര്യനുദിച്ചു
കനവുകൾക്കു വിരാമമായി മനസ്സിൽ
മഴവില്ലിൻ വർണ്ണങ്ങൾ നിറയുന്നു സുന്ദരം
ശ്രേഷ്ഠമാം നിമിത്തങ്ങൾ ശ്രേയസ്സുകൂട്ടുന്നു
പുണ്യമായീടുന്നുപാരിൽ ഭക്തരിൽ-
അനുഗ്രഹമേകീടുന്നുപുണ്യകർമ്മമെങ്കിൽ
ജന്മസായൂജ്യം പാരിൽ സുനിശ്ചിതം.
സ്നേഹവിശ്വാസങ്ങൾ കാത്തീടേണം
ഭക്തിയും വിശ്വാസവും രക്ഷിച്ചീടും നമ്മെ
പുച്ഛം വൈരി വെടിഞ്ഞിടാതൊരിക്കലും
സുസ്ഥിരമാകില്ല ജീവിതമെന്നതോർമ്മിക്ക
മനസ്സിൽ നന്മകൾ പൂത്തീടുകെങ്കിലോ
സുഗന്ധം പരക്കും ജീവിത വഴിത്താരയാകെ
പഴിക്കാതെ പഴി കേൾപ്പിക്കാതെ ഉലകിൽ
നിർമ്മലമാം സ്നേഹം വിതയ്ക്കയേവരും

Share This:

Comments

comments