സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: ലൈവ് മ്യൂസിക്കുമായി തൈക്കുടം ബ്രിഡ്ജ് സംഗീത ബാന്റ്.

0
97

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍ : വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ മനം കവര്‍ന്ന പ്രമുഖ സംഗീത ബാന്റായ തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനില്‍ വിനോദ പരിപാടികളില്‍ മുഖ്യ ആകര്‍ഷണമാകും. ആഗസ്ത് ഒന്ന് മുതല്‍ നാലു (വ്യാഴം ഞായര്‍) വരെയാണ് കണ്‍വന്‍ഷന്‍. ശനിയാഴ്ച വൈകുന്നേരമാണ് തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് വേദിയില്‍ അണിനിരക്കുന്നത്. അയ്യായിരത്തില്‍ പരം കണ്‍വന്‍ഷനില്‍ സമ്മേളിക്കും.

 

ആത്മീയ ഉണര്‍വേകുന്ന ശുശ്രൂഷകള്‍ക്കും െ്രെകസ്തവ മൂല്യങ്ങളിലൂന്നിയുള്ള പ്രഭാഷണങ്ങള്‍ക്കും പുറമെ വിവിധ സിമ്പോസിയങ്ങളും, ഫോറങ്ങളും, സെമിനാറുകളും കലാസാംസ്കാരിക വിനോദങ്ങളും സമന്വയിപ്പിച്ചാണ് കണ്‍വന്‍ഷനിലെ നാല് ദിവസത്തെ പ്രോഗാമുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

 

ഫാനിസിമോള്‍ പള്ളത്തുമഠം , വിനോദ് ജോസഫ് എന്നിവര്‍ കള്‍ച്ചറല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. ജിബി പാറക്കല്‍ (ഇന്‍വെസ്റ്റര്‍ / സിഇഓ പിഎസ്ജി ഗ്രൂപ് ഓഫ് കമ്പനീസ് ) ആണ് സംഗീത പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍.

Share This:

Comments

comments