അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാള്‍ 2019 ജൂണ്‍ 12 മുതല്‍ 15 വരെ. 

0
86

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ ആസ്ഥാന ദൈവാലയമായ ന്യൂജേഴ്‌സി, വിപ്പനി സെന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ കാവല്‍ പിതാവ് പരിശുദ്ധനായ മോര്‍ അപ്രേം പിതാവിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെയും പരിശുദ്ധ സഭയുടെ അടിമാലി റീജിയന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ൗവേലിഎലിയാസ് മോര്‍ യൂലിയോസ് തിരുമേനിയുടെയും മഹനീയ കാര്‍മികത്വത്തില്‍ 2019 ജൂണ്‍ 12 മുതല്‍ 15 വരെ കൊണ്ടാടുന്നു. വിശുദ്ധന്‍റെ ഈ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നുവെന്ന് വികാരി റവ. ഫാ. വര്‍ഗീസ് പോള്‍ അറിയിച്ചു (845) 536 0378.

കാര്യപരിപാടി:
ജൂണ്‍ 12 ബുധനാഴ്ച വൈകീട്ട് 6:45 ന് കൊടിയേറ്റ്, 7:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന.
ജൂണ്‍ 13 വ്യഴാഴ്ച വൈകീട്ട് 7:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന.
ജൂണ്‍ 14, വെള്ളിയാഴ്ച വൈകീട്ട് 7:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, വചന ശുശ്രുഷ, ആശിര്‍വാദം, സ്‌നേഹവിരുന്ന്.
ജൂണ്‍ 15 ശനിയാഴ്ച രാവിലെ 8:45 ന് അഭിവന്ദ്യ മെത്രാപ്പോലീത്താമാര്‍ക്ക് സ്വീകരണം, 8:50 ന് പ്രഭാത പ്രാര്‍ത്ഥന, 9:30 ന് വിശുദ്ധ കുര്‍ബാന,11:00 മണിക്ക് പ്രദക്ഷിണം, 11:30 ന് ആശിര്‍വാദം, സ്‌നേഹവിരുന്ന്, ഉച്ചയ്ക്ക് 12:00 മണിക്ക് കൊടിയിറക്ക്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിബിന്‍ കുര്യാക്കോസ് 946 532 9445, എബി ടോം 650 339 4605, സജിന്‍ ജേക്കബ് 201 423 5767.

 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

Share This:

Comments

comments