എം.ജി.എം സ്റ്റഡി സെന്ററിന്റെ ഇരുപത്തിരണ്ടാമത് വാര്‍ഷികം ആഘോഷിക്കുന്നു.

0
136

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരതീയ കലകളും പഠിപ്പിക്കുന്നതിനുവേണ്ടി, സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന എം.ജി.എം. സ്റ്റഡി സെന്ററിന്റെ 22മത് വാര്‍ഷികം വിവിധ പരിപാടികളോടെ ജൂണ്‍ 23ാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് യോങ്കേഴ്‌സിലുള്ള സ്ക്കൂള്‍ 27 വച്ച് വിവിധ കലാപരിപാടികളോടെ നടത്തുന്നതാണ്.
കൂടാതെ ജൂണ്‍ 9ാം തീയതി ഞായറാഴ്ച 4 മണിക്ക് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്.

 

എല്ലാ പരിപാടികളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രിന്‍സിപ്പാള്‍ ഫാ.നൈനാന്‍ ടി.ഈശോ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.നൈനാന്‍ ടി ഈശോ 914 645 0101
അഡ്രസ് പബ്ലിക്ക് സ്ക്കൂള്‍29, 47 ക്രോയിഡണ്‍ റോഡ്, യോങ്കേഴ്‌സ്.

Share This:

Comments

comments