മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഭവനരഹിതര്‍ക്ക് സാന്ത്വനമാകുന്നു.

0
208

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് താങ്ങുംതണലുമായി ഭവനം നിര്‍മ്മിച്ചു നല്കുന്നതിനായി ഫണ്ട് റൈസിംഗ് പ്രോഗ്രാം നടത്തുന്നു.

 

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കോപ്പര്‍നിക്കസ് സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. (5216 W Lawrence Ave, Chicago, IL 60630). ജന്മനാടിനോടുള്ള മലയാളിയുടെ സ്‌നേഹവും ആദരവും ഒപ്പം നാടിന്റെ ഉന്നമനത്തിനുവേണ്ടിയും ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ എടുത്തും, സ്‌പോണ്‍സര്‍ ചെയ്തും പരിപാടി വന്‍ വിജയമാക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

Share This:

Comments

comments