ഫോമാ വനിതാ പ്രതിനിധിയായി ജൂബി വള്ളിക്കളം മത്സരിക്കുന്നു.

0
116

ഫോമാ വനിതാ പ്രതിനിധിയായി ജൂബി വള്ളിക്കളം മത്സരിക്കുന്നു.ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ നാഷ്ണല്‍ സംഘടനയായ ഫോമയുടെ 2020 -22 വര്‍ഷങ്ങളിലേക്കുള്ള ഇലക്ഷനില്‍ വനിതാ പ്രതിനിധിയായി ജൂബി വള്ളിക്കളം മത്സരിക്കുന്നു.

 

ഷിക്കാഗോയിലെ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം പ്രൊഫഷ്ണല്‍ സംഘടനയിലും സീറോ മലബാര്‍ ചര്‍ച്ച് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലഘട്ടത്തിലും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡംഗം, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും തന്റെ നേതൃത്വപാടവം തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ വര്‍ഷം ഷിക്കാഗോയില്‍ നടന്ന ഫോമ കണ്‍വെന്‍ഷനില്‍ വെല്‍ക്കം പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്ത് സംഘാടകരുടെ പ്രശംസ നേടിയിരുന്നു.

 

തനിക്ക് വിവിധ മേഖലകളില്‍ നിന്നും ലഭിച്ചിട്ടുള്ള പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും ഫോമയുടെ വനിത പ്രതിനിധിയെന്ന രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാനത്തേക്ക് നില്‍ക്കുവാന്‍ പ്രേരിപ്പിച്ചത്.

 

ഫോമായില്‍ അംഗത്വമുള്ള എല്ലാ സാമൂഹിക സംഘടനകളുടെയും ഫോമയുടെ പ്രതിനിധികളുടെയും സഹകരണം പ്രതീക്ഷിക്കുകയും ഇതൊരറിയിപ്പായി സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Share This:

Comments

comments