തങ്കു ബ്രദര്‍ ഹൂസ്റ്റണ്‍ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു.

0
96

ജോയിച്ചൻ പുതുക്കുളം.

ഹെവന്‍ലി ഫീസ്റ്റിന്റെ സ്ഥാപക പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. മാത്യു കുരുവിള (തങ്കു ഗബ്രദര്‍) ഈ ആഴ്ച ജൂണ്‍ 14,15 (വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റണ്‍ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു. വൈകിട്ട് 6.30-ന് യോഗം ആരംഭിക്കും.

 

മെയ് മാസത്തില്‍ ന്യൂയോര്‍ക്കിലും, കാനഡയിലെ ടൊറന്റോ പട്ടണത്തിലും ആയിരങ്ങള്‍ പങ്കെടുത്ത മീറ്റിംഗുകള്‍ക്കുശേഷം തങ്കു ബ്രദര്‍ വീണ്ടും ഹ്രസ്വ സന്ദര്‍ശനത്തിന് ഈയാഴ്ച അമേരിക്കയില്‍ എത്തി.

ഹൂസ്റ്റണ്‍ നഗരത്തിലെ ഓള്‍ സെന്റ്‌സ് ചര്‍ച്ചില്‍ (All Saints Church, 605 Dulles Ave, Stafford, TX 77477 ) ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ തങ്കു ബ്രദര്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.

 

ന്യൂയോര്‍ക്കിലെ അതിപ്രശസ്തവും അമേരിക്കയിലെ അറിയപ്പെടുന്നതുമായ ബ്രൂക്ക് ലിന്‍ ചര്‍ച്ചിലും, ടൊറന്റോയിലെ മീറ്റിംഗും അനേകര്‍ക്ക് അനുഗ്രഹം ആയിരുന്നു.

 

കേരളത്തിലെ പ്രമുഖ ക്രിസ്ത്യന്‍ ചാനലായ പവര്‍വിഷന്‍, ഹാര്‍വെസ്റ്റ് ടിവി, കൂടാതെ സൂര്യ ടിവി (മലയാളം), ആരാധന ടിവി (തെലുങ്ക്), നമ്പിക്കയ് ടിവി (തമിഴ്) എന്നിവയില്‍ എല്ലാദിവസവും “കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്’ സംപ്രേഷണം ചെയ്യുന്നു.

 

തങ്കു ബ്രദറിനെ നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും ഈ യോഗത്തില്‍ അവസരമുണ്ടായിരിക്കുന്നതാണ്. സ്വര്‍ഗ്ഗീയ വിരുന്നിന്റെ ശുശ്രൂഷയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ ഇടയായിട്ടുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 713 543 1811, 224 628 0405.
www.theheavenlyfeast.org

Share This:

Comments

comments