ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്ന നിയമസഭാ സാമാജികര്‍ വിശുദ്ധ കുര്‍ബബാന സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ചിക്കാഗൊ ബിഷപ്പ്.

0
92
പി.പി. ചെറിയാന്‍.

സ്പ്രിംഗ്ഫില്‍ഡ് (ചിക്കാഗൊ): ഇല്ലിനോയ് നിയമസഭയില്‍ പുതിയ അബോര്‍ഷന്‍ ബില്‍ പാസ്സാക്കുന്നതിന് പിന്തുണ നല്‍കുന്ന നിയമസഭാ സാമാജികരെ ഹോളി കമ്യൂണിയന്‍ കൂദാശ സ്വീകരിക്കുന്നതില്‍ നിന്നും വിലക്കുമെന്ന് ഇല്ലിനോയിസിലെ സ്പ്രിംഗ്ഫില്‍ഡ് ബിഷപ്പ് തോമസ് ജോണ്‍ പപ്രോക്കി മുന്നറിയിപ്പ് നല്‍കി. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ പ്രസ്താവലയിലാണ് ബിഷപ്പ് ഡയോസിഡിലെ വൈദികര്‍ക്ക് ഈ വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

ഇല്ലിനോയ്‌സ് സെനറ്റ് പ്രസിഡന്റ് ജോണ്‍ കുള്ളര്‍ട്ടണ്‍, ഹൗസ് സ്പീക്കര്‍ മൈക്കിള്‍ ജെ മാഡിഗണ്‍ എന്നിവരുടെ പേര്‍ വിലക്കേര്‍പ്പെടുത്തേണ്ടവരുടെ ലിസ്റ്റില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

 

ഗര്‍ഭ ചിഗ്രത്തെ അനുകൂലിക്കുകയും, നിയമനിര്‍മ്മാണത്തിന് മുന്‍കൈ എടുക്കുകയും ചെയ്യുന്ന ഇവര്‍ കാനോന്‍ നിയമത്തിലെ കോഡ് (915) ലംഘിക്കുന്നതിലൂടെ ഗുരുതരമായ കുറ്റകൃത്യവും, പാപവും ചെയ്യുന്നതായി ബിഷപ്പ് ചൂണ്ടിക്കാട്ടി.

 

ഇവര്‍ ചെയ്യുന്ന പാപത്തെ കുറിച്ച് പശ്ചാത്തപിക്കുകയും കുറ്റം ഏറ്റു പറയുകയും ചെയ്യുന്നത് വരെ താല്‍ക്കാലികമായി വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തുമെന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും ബിഷപ്പ് വ്യക്തമാക്കി.

 

ഇല്ലിനോയ്ഡ് ജനറല്‍ അസംബ്ലിയിലെ കത്തോലിക്കാ നിയമ സഭാ സാമാജികര്‍ ഗര്‍ഭചിഗ്രമെന്ന പൈശ്ചാചിക നിയമ നിര്‍മ്മാണത്തെ അനുകൂലിച്ച് വോട്ട് ചെയ്യരുതെന്നും ബിഷപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

കഴിഞ്ഞ വെള്ളിയാഴ്ച ഇല്ലിനോയ്ഡ് ലജിഗ്ലേച്ചര്‍ റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് പാസ്സാക്കി ഗവര്‍ണരുടെ അനുമതിക്കുവേണ്ടി അയച്ചിരുന്നു.

Share This:

Comments

comments