ശ്രദ്ധേയമായി സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ലോഗോ: രൂപകല്‍പ്പന ചെയ്തത് യൂത്ത് വിംഗ്.

0
97

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത് ചിക്കാഗോ രൂപതയിലെ യൂത്ത് വിങ്.

 

അമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാര്‍ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തില്‍ അനുഗ്രഹമാണ് അമേരിക്കയിലൂടെ നീളം അതിവേഗം പടര്‍ന്നു പന്തലിക്കുന്ന ഷിക്കാഗോ രൂപതയുടെ വളര്‍ച്ച. അമേരിക്കന്‍ മണ്ണില്‍ ഉറച്ചിട്ടുള്ള സീറോ മലബാര്‍ വിശ്വാസവും വളര്‍ച്ചയും പ്രഘോഷിക്കുന്നതാണ് ലോഗോയും അതിലെ സന്ദേശവും.

 

മാര്‍ത്തോമ്മ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം, ഉണര്‍ന്നു പ്രശോഭിക്കുക എന്ന രണ്ട് ആപ്തവാക്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ലോഗോയിലെ സൂര്യ പ്രകാശവും ഈ ആപ്തവാക്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഹൂസ്റ്റണില്‍ ആഗസ്ത് ഒന്ന് മുതല്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.

Share This:

Comments

comments