ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചുള്ള ഗവേഷണങ്ങള്‍ക്കു അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തി.

0
146

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നിര്‍ണ്ണായക ചുവടുവയ്പുമായി വീണ്ടും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയേകുന്നു. ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചുള്ള വൈദ്യശാസ്ത്ര പഠനങ്ങള്‍ സര്‍ക്കാര്‍ ഗവേഷകര്‍ നടത്തുന്നതിന് ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ബുധനാഴ്ചയാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന്റെ പേരില്‍ ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിക്കെങ്കിലും ഗവേഷണത്തിന് ലഭിക്കുന്ന സര്‍ക്കാര്‍ ധനസഹായം പുതിയ ഉത്തരവു മൂലം പൂര്‍ണമായും ഇല്ലാതാകും. ഇപ്പോള്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിക്കുന്ന മറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് ഗവേഷണം തുടരാമെങ്കിലും പുതിയ അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ ശാസ്ത്രീയവും, ധാര്‍മികവുമായ വശങ്ങള്‍ കണക്കിലെടുത്തു മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ.

 

ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന സ്വകാര്യ ഗവേഷണങ്ങള്‍ക്കു സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അതിനും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഭ്രൂണ കോശങ്ങള്‍ക്കു പകരമായി ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഉണ്ടെന്നാണ് പ്രോലൈഫ് സംഘടനകള്‍ പറയുന്നത്. ഇതിനുമുമ്പും ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചുള്ള പഠനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 2008 ഡിസംബര്‍ മാസം 20 മില്യണ്‍ ഡോളര്‍ ഭ്രൂണ കോശങ്ങള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളെ പറ്റി ഗവേഷണം നടത്താന്‍ അനുവദിക്കാന്‍ പദ്ധതിയുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കിയിരുന്നു. ജീവന്റെ മൂല്യം സംരക്ഷിക്കാനായി വലിയൊരു കാല്‍വെയ്പ്പാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് മിക്കവരുടെയും അഭിപ്രായം.

Share This:

Comments

comments