പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതനായി.

0
105

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍ (69) ജൂണ്‍ നാലിനു ഹൂസ്റ്റണില്‍ നിര്യാതനായി. ഹൂസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലിയുടെ സഹ ശുശ്രൂഷകനായിരുന്നു. പുവലൂര്‍ ഇടമണ്‍ മുതവീട്ടില്‍ കുടുംബാംഗമാണ് പാസ്റ്റര്‍ തങ്കച്ചന്‍.
എഴുമറ്റൂര്‍ കൊല്ലല വീട്ടില്‍ മേരി തങ്കച്ചന്‍ ആണ് ഭാര്യ.
മക്കള്‍: സാം തങ്കച്ചന്‍, ബെറ്റ്‌സി. മരുമക്കള്‍: ബെല്‍സി, ബെന്നി തോമസ്.

 

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ദീര്‍ഘകാലം സേവനം ചെയ്ത പാസ്റ്റര്‍ തങ്കച്ചന്‍ സാമുവേല്‍ ഇന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 1999-ല്‍ ഹൂസ്റ്റണില്‍ കുടിയേറിയ അദ്ദേഹം ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണിന്റെ സജീവാംഗമായിരുന്നു.

 

മെമ്മോറിയല്‍ സര്‍വീസ് ജൂണ്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ എട്ടാംതീയതി ശനിയാഴ്ച രാവിലെ 9 മണിക്കും ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണില്‍ വച്ചു നടക്കും. വിലാസം: 1120 സൗത്ത് പോസ്റ്റ് ഓക് റോഡ്, ഹൂസ്റ്റണ്‍, ടെക്‌സസ് 770 35. കൂടുതല്‍ വിവരങ്ങള്‍ക്ക്: 713 319 5725.

Share This:

Comments

comments