ഓലിക്കൽ സാവിയോ തോമസ് (55 ) ന്യൂജേഴ്സിയിൽ നിര്യാതനായി.

0
341

സെബാസ്റ്റ്യന്‍ ആന്‍റണി.

 ന്യൂജേഴ്സി: പ്രവിത്താനം ഓലിക്കൽ സാവിയോ തോമസ് (55 ) ന്യൂജേഴ്സിയിൽ സ്വവസതിയിൽ നിര്യാതനായി. പരേതനായ പ്രവിത്താനം ഓലിക്കൽ ജോസഫ് തോമസിൻറെയും, പരേതയായ രാമപുരം ചിറയിൽ അച്ചാമ്മ തോമസിൻെറയും പുത്രനാണ്.

പരേതൻ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറാന പള്ളി ഇടവകാംഗമാണ്.

ഭാര്യ പോളിൻ. ഷെറിൻ, സ്റ്റെഫി എന്നിവര്‍ മക്കളാണ്.

സഹോദരങ്ങൾ: ലിസി ഓലിക്കൽ (കേരളം), ആനി ചാക്കോ (കേരളം), ബാബു തോമസ് (ചെന്നൈ), രാജു തോമസ് (പരേതൻ) (കേരളം) , ജോർജ് തോമസ് (പരേതൻ) (കേരളം).

ആത്മശാന്തിക്കായുള്ള പ്രാർത്ഥനകളും അന്തിമോപചാരം അർപ്പിക്കുന്നതിനുമായി മെയ് 30-ന് വ്യാഴാഴ്ച വൈകിട്ട് 5 – മുതല്‍ 9.30- വരെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറാന ദേവാലയത്തിൽ (508 Elizabeth Ave, Somerset, NJ 08873)അവസരം ഉണ്ടായിരിക്കുന്നതാണ്.

സോമർസെറ്റ് ദേവാലയത്തിൽ മെയ് 31 -ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ പൊതു ദർശനവും 10.00 – ന് വിശുദ്ധ ദിവ്യബലിയും ഉണ്ടായിരിക്കും. തുടർന്ന് ന്യൂജേഴ്സിയിലെ പിസ്‌കാറ്റ് വേ റിസറക് ക്ഷൻ സെമിറ്ററിയിൽ 11:45-ന് സംസ്കാര ശുശ്രൂഷകള്‍ നടത്തപ്പെടും. (100 Acres at Hoes Lane and park Avenue, Piscataway, NJ 08854).

വിവരങ്ങൾക്ക്: കോളിൻ മോർസ് (732) 789-4774.

Share This:

Comments

comments