ഓര്‍മ്മ വാര്‍ഷിക പിക്‌നിക്ക് 25 ന് സാന്‍ഫോര്‍ഡില്‍.

0
123

ജോയിച്ചൻ പുതുക്കുളം.

ഒര്‍ലാന്റോ : ഒര്‍ലാന്റോ റീജനല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ) വാര്‍ഷിക പിക്‌നിക്ക് മെയ് 25 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ സാന്‍ഫോര്‍ഡ് സില്‍വന്‍ ലെയ്ക്ക് പാര്‍ക്ക് പവലിയന്‍ 6 ല്‍ വച്ചു നടക്കുന്നതാണ്.

 

പ്രഭാത ഭക്ഷണവും രുചികരമായ ബാര്‍ബിക്യു വിഭവങ്ങളും കൂടാതെ കായിക വിനോദങ്ങളും മറ്റ് മത്സരങ്ങളുമായി ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ പങ്കെടുക്കുന്നവര്‍ക്ക് നവ്യാനുഭവം പകരും.

 

പിക്‌നിക്കിന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് വേണ്ടി ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

 

പ്രവേശനം സൗജന്യമാണ്. എല്ലാ അംഗങ്ങളേയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജിജോ ചിറയില്‍ (പ്രസിഡന്റ്), തോമസ് കുറിയാക്കോസ് (വൈസ് പ്രസിഡന്റ്), ക്രിഷ്ണ ശ്രീകാന്ത് (സെക്രട്ടറി), മാത്യൂ സൈമണ്‍ (ജോ. സെക്രട്ടറി), നെബു സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരാണ് ഓര്‍മ്മ ഭാരവാഹികള്‍.

Share This:

Comments

comments