ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്ക് ജൂണ്‍ 15ന്.

0
229

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ആദ്യത്തെ സാമൂഹ്യ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്‌നിക് ജൂണ്‍ 15ന് ആശഴ ആലിറ ഘമസല, ഉലുെഹമശിലെല്‍ വച്ച് നടത്തുന്നതാണ്. രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന പിക്‌നിക് വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

 

ഓട്ട മത്സരം, കാന്‍ഡി പിക്കിംഗ്, ത്രോ ബോള്‍, ലെമണ്‍ ബൈറ്റ്, ചാക്കില്‍ കയറി ഓട്ടം, വടംവലി, എഗ് ത്രോ, സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും പ്രത്യേകം പങ്കെടുക്കത്തക്ക രീതിയില്‍ വിവിധ മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്.

 

സാമൂഹ്യ സംഘടന നടത്തുന്ന ഈ പിക്‌നിക് നാട്ടുകാരും, സുഹൃത്തുക്കളുമായി സൗഹൃദപരമായി ഒരു ദിവസം ചിലവഴിക്കുന്നതിനും പുതിയ സുഹൃത്ത്ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് ഒരു നല്ല അവസരമായിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളെ ഈ പിക്‌നിക്കിലേക്ക് മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

 

പിക്‌നിക് ജനറല്‍ കോര്‍ഡിനേറ്റര്‍ ലൂക്ക് ചിറയില്‍ മറ്റു കോര്‍ഡിനേറ്റേഴ്‌സ് ആയ മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോര്‍ജ് പ്ലാമൂട്ടില്‍, റ്റോബിന്‍ മാത്യു, കാല്‍വിന്‍ കവലയ്ക്കല്‍, സന്തോഷ് കാട്ടൂക്കാരന്‍ എന്നിവരാണ്.

Share This:

Comments

comments