സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തുങ്കല്‍.

0
257

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍ : ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ പങ്കെടുക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ഏഴാമത് നാഷണല്‍ കണ്‍വന്‍ഷന്‍ 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ നാലു വരെ തീയതികളിലാണ് നടത്തപ്പെടുന്നത്. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ആതിഥേയത്വം വഹിക്കുന്ന കണ്‍വന്‍ഷന്‍ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് ക്രമീകരിക്കപ്പെടുന്നത്.

 

വെള്ളി, ശനി ദിവസങ്ങളില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തുല്‍ നയിക്കുന്ന വചനാഭിഷേക സെഷനുകള്‍ സീറോ മലബാര്‍ സംഗമത്തിന് ആത്മീയ നിറവേകും. തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവരും കുടുംബ നവീകരണം ആസ്!പദമാക്കി ക്ലാസുകള്‍ നയിക്കും. ആത്മീയ ജീവിതത്തില്‍ യുവജങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പ്രമേയമാകും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കാറ്റഗറികളില്‍ സമാന്തര പരിപാടികളാണ് ഇത്തവണ കണ്‍വന്‍ഷനില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://smnchouston.org/

Share This:

Comments

comments