ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക ഈസ്റ്റര്‍ ആഘോഷം മെയ് 26 ന്.

0
100

ജോയിച്ചൻ പുതുക്കുളം.

ന്യൂ യോര്‍ക്ക്: ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക ഈസ്റ്റര്‍ ആഘോഷവും നാല്പതാം വാര്‍ഷികവും മെയ് 26 ന് ഞായറാഴ്ച അഞ്ച് മണിക്ക് വൈറ്റ് പ്ലെയിന്‍സ് ഉള്ള റോയല്‍ പാലസില്‍വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു . ഫാ. ലിജു തോമസ് (വികാര്‍ ഓഫ് സെന്‍റ് മേരീസ് മലങ്കര കാത്തോലിക് ചര്‍ച്ച്) യോഗം ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം ഈസ്റ്റര്‍ മെസ്സേജ് നല്‍കുന്നതുമാണ്.

 

ഇന്ത്യ കത്തോലിക് അസോസിയേഷന്‍റെ ചാരിറ്റി പ്രവത്തനവുമായി കേരളത്തില്‍ നിര്‍മ്മിച്ചുകൊടുക്കുന്ന വീടിന്‍റെ ആദ്യ ഗഡുവിന്റെ ഉദ്ഘാടനവും, തദവസരത്തില്‍ നിര്‍വഹിക്കുന്നതാണ്.

 

ഇന്ത്യന്‍ സിനിമാ ലോകത്തു നിറസന്നിദ്യമായാ സിനിമാ സംവിധായകന്‍ സിദ്ദിഖ്, നടനും സംവിധായകനുമായ ലാല്‍, എന്നിവരോടൊപ്പം പ്രശസ്താ സംഗീത സംവിധായകന്‍ ദീപക് ദേവ്, എന്നിവരുടെ സാന്നിധ്യവും, നിറപ്പകിട്ടാര്‍ന്ന വൈവിധ്യ കലാപരിപാടികളും ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു മിഴിവേകുന്നതുമായിരിക്കും .

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡണ്ട് പോള്‍ ജോസ് (516 526 8787), സെക്രട്ടറി ആന്റോ വര്‍ക്കി (516 698 7496), ട്രെഷൃര്‍ ജോര്‍ജ്കുകുട്ടി (516 532 4573) , വൈസ്പ്രസിഡന്റ് ലിജോ ജോണ്‍ (516 9462 222), കോര്‍ഡിനേറ്റര്‍മാരായ ജോസ് മലയില്‍ (914 774 3516), ഫിലിപ്പ് മത്തായി (914 715 6219) എന്നിവരുമായി ബന്ധപെടുക.

 

Share This:

Comments

comments