കാക്കയും, ബലിക്കാക്കയും.(ലേഖനം)

0
176
dir="auto">നിയാസ് അബൂബേക്കർt.(Street Light fb Group)
കാക്കയും, ബലിക്കാക്കയും…….
എന്നും പരിഹാസത്തിന്റെ ചിഹ്നമായി വിധിക്കപ്പെട്ടൊരു പക്ഷി.
പാടാൻ ആറിയില്ലെങ്കിലും ചിലക്കുവാൻ ആരും തന്നെ പഠിപ്പിച്ചിട്ടില്ലാത്ത സമൂഹം.
കൊക്ക് ആകുവാൻ വേണ്ടി ഒരിക്കൽ പോലും ഒരു കാക്കയും കുളിച്ചിട്ടില്ല എന്നത് ഒരു പക്ഷേ സത്യമായേക്കാം. ഒരിക്കൽ ആരോ തട്ടിപ്പറിച്ച നെയ്യപ്പത്തിന്റെ പേരിൽ ഇന്നും പഴിചാരപ്പെടുന്നവർ. തലക്കു മുകളിൽ കൂട്ടമായി പറന്നാൽ തലകൊത്തിപ്പറിക്കുമെന്ന് ആരോ പറഞ്ഞു പഠിപ്പിച്ച കഥയിലെയും വില്ലൻ കാക്ക തന്നെ. ഒരു മടിയുമില്ലാതെ പരിസരമാകെ തോട്ടിപ്പണിയെടുക്കുന്നവർ. സ്വന്തം മാതൃതത്തിൽ പോലും വഞ്ചിക്കപ്പെടുന്നവർ, ആരോ ഇട്ട മുട്ടക്ക് ചൂടും പകർന്ന് കാവലിരിക്കുന്നവർ. ദൈവം നല്കിയ നിറത്തിന്റെ പേരിൽ ആരോ ഒരിക്കൽ പാടിയ പാട്ടിന്റെ ഇളവൊഴിച്ചാൽ സൗന്ദര്യത്തിന്റെ അവസാന വാക്കിനുടമപ്പെട്ടവർ. കുടത്തിൽ കല്ലുകൾ കൊത്തിയിട്ട് ജലനിരപ്പുയർത്തി ദാഹം തീർത്തു പറന്നുയർന്ന ബുദ്ധിമാനായ ഒരു കാക്കയെങ്കിലും ഇവരുടെ ഇടയിലുണ്ടായി എന്നത് അല്പം ആശ്വാസം.
പറഞ്ഞാൽ പാതിരാവും മതിയാവാത്ത വിവരണങ്ങൾ……
എങ്കിലും എവിടെയോ ചിന്തകളിൽ കുരുങ്ങി നില്ക്കുന്നൊരു വിഷയമാണ് ബലിയും ബലിക്കാക്കയും…
ആത്മശാന്തിക്കുവേണ്ടി ബലിയർപ്പിക്കുമ്പോൾ വിങ്ങുന്ന മനസ്സോടെയും നിറഞ്ഞ കണ്ണുകളോടെയും നമ്മൾ യാചനാ സൂചകമായി കൈകൾ കൊട്ടി വിളിക്കപ്പെടുന്നതും ഇവരെ തന്നെയല്ലെ. ഉരുട്ടി വെച്ച ബലിചോറുണ്ണുവാൻ പറന്നു വരുന്ന കാക്കയെ എന്ത് കൊണ്ടാണ് ആരും ആട്ടിയോടിക്കാത്തത്…..?
ജീവിതത്തിലൊരിക്കൽ പോലും നല്ലൊരു ഗുണവുമുണ്ടാക്കിയിട്ടില്ലാത്ത കാക്കക്ക് എന്ത് കൊണ്ടാണ് അവസാനമിത്ര പ്രാധാന്യം……..????
ചിന്തിക്കേണ്ടിയിരിക്കുന്നു….
ജീവിതത്തിൽ ആട്ടിയോടിക്കപ്പെടുന്ന എത്രയോ മനുഷ്യരുണ്ട്. പരിഹാസമേറ്റാലും ,  നോവിക്കപ്പെട്ടാലും കാലചക്രത്തിനൊടുവിൽ ബലിക്കാക്കകളായി മാറുന്നവർ…..

Share This:

Comments

comments