ഞാൻ ദൈവമായപ്പോൾ.(കഥ)

0
426
dir="auto">ഹരീഷ് ശിവശങ്കരൻ.(Street Light fb Group)
പതിവു പോലെ വീണ്ടും ഒരു ഞായറാഴ്ച. പള്ളിയിൽ പോകണം, കുർബനായിൽ പങ്കെടുക്കണം. ഒരു മാസമായി പള്ളിയിൽ പോകാത്തതു കൊണ്ട് ഞാൻ ഇപ്പോൾ വീട്ടുകാരുടെയും ,വിശ്വാസികളുടെയും ഇടയിൽ ദൈവനിഷേധിയായി മാറി.
 സത്യത്തിൽ ഞാൻ അകന്നത് പള്ളിയോടാണ്, അടുത്തത് ദൈവത്തോടും. കാരണം ഞാൻ പോകുന്ന ആരാധനാലയത്തിൽ നിന്ന് ദൈവം വർഷങ്ങൾക്കു മുന്നെ പടിയിറങ്ങിയിരുന്നു.
തിരുവചന സത്യങ്ങൾ അനുസരിക്കാത്തവരുടെ ഒരു കൂട്ടമായി ഇന്ന്  ആരാധനാലയങ്ങൾ മാറിയിരിക്കുന്നു. പക്ഷെ എന്റെ വിശ്വാസം അളക്കുന്നത് ഇന്നു മറ്റുള്ളവരാണ്. അവരെ ബോധിപ്പിക്കാൻ ഇന്ന് പള്ളിയിൽ പോകണം .
കുളിച്ച് റെഡിയാകുമ്പോഴും മനസ്സ് പിരിമുറുക്കത്തിൽ ആയിരുന്നു.കാണിയ്ക്ക ഇടനായി കുറച്ച് പൈസ പേഴ്സിൽ തിരുകി.
    ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു പോകുമ്പോഴും മനസ്സ് പറഞ്ഞു.
  “ദൈവം അവിടെയില്ല”
നഗര മദ്ധ്യത്തിലെ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ വഴിയരികിലെ ബോർഡിൽ കണ്ണുകൾ ഉടക്കി
‘ ……. ചർച്ച് – I Km
അതെ ബോർഡിൽ നേരെ എതിർ ചിഹ്നത്തിൽ
പാർക്ക് – 3 Km
സിഗ്നൽ മാറിയപ്പോൾ ഞാൻ ബൈക്ക് തിരിച്ചത് പാർക്കിലെയ്ക്കു പോകാനുള്ള റോഡിലേയ്ക്കായിരുന്നു. കാരണം പാർക്കിലിരുന്ന് സ്വസ്ഥതമായി ദൈവത്തെ ധ്യാനിക്കാം.
1 കിലോമിറ്റർ കഴിഞ്ഞപ്പോൾ വഴിയരികിൽ നില്ക്കുന്ന മനുഷ്യൻ കൈ കാണിച്ചു. അറിയാതെ തന്നെ ഞാൻ ബൈക്ക് നിറുത്തി.
അയാൾ എന്തി എന്തി ബൈക്കിനടുത്തെത്തി.
“സാർ ഒരു ലിഫ്റ്റു തരുമോ?
 ബസിനു പോകാൻ എന്റെ കയ്യിൽ പൈസ ഇല്ല, ഇന്നത്തെ ജോലി അന്വേഷിച്ച് നഗരത്തിലേയ്ക്ക് പോകുകയാണ്”
കയറൂ.” ഞാൻ പറഞ്ഞൂ
അയാൾ എന്തി വലിഞ്ഞൂ ബൈക്കിന്റെ പിറകിൽ കയറി.
യാത്ര തുടരുന്നതിനിടയിൽ അയാൾ സംസാരം തുടർന്നു
ശാരീരിക ബലഹീനത കാരണം തുടർച്ചയായ ജോലികൾ അയാൾക്കു ലഭിക്കാറില്ല.
3 ദിവസമായി അയാൾക്കു ഒരു ജോലിയുമില്ല. പക്ഷെ പ്രതീഷയോടെ ഇന്നും അയാൾ നഗരത്തിലേയ്ക്കു വരികയാണ്.
ഞാൻ മനസ്സിൽ ചോദിച്ചു
” ഈ പാവങ്ങളെ സഹായിക്കാൻ ഒരു വിശ്വാസിയുമില്ലെ”
പുറകിലിരുന്ന് അയാൾ തന്റെ പരിഭവങ്ങൾ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു’
നിശബ്ദനായി ഞാൻ എല്ലാം കേട്ടു .
ഒരു ജംഗഷനിൽ എത്തിയതും അയാൾ ബൈക്ക് നിറുത്താൻ ആവശ്യപ്പെട്ടു.
അവിടെ നിന്ന് ഒരോ കടയിലും കയറി ഇറങ്ങി അയാൾ ജോലി ചോദിക്കും.
ബൈക്കിൽ നിന്ന് ഇറങ്ങിയ ഉടൻ അയാൾ ഇടറുന്ന സ്വരത്തിൽ ചോദിച്ചു
“സാർ ഒരു പത്തു രൂപാ തരുമോ, ഒരു ചായ കുടിക്കാൻ”
ഒരു നിമിഷം ഞാനും ഒന്നും മിണ്ടിയില്ല
അടുത്തുള്ള ഹോട്ടൽ ചുണ്ടി ഞാൻ പറഞ്ഞു
” ആ ഹോട്ടലിലേയ്ക്ക് വരൂ”
ഞാനും അയാളും ഒരുമിച്ചിരുന്ന് അപ്പവും ,കടലക്കറിയും ഓരോ ചായയും കുടിച്ചു.
പരസ്പരം പേരു പോലും ഞങ്ങൾ ചോദിച്ചില്ല.
ഭക്ഷണത്തിനു ശേഷം പിരിയാൻ നേരം നിറ കണ്ണുകളോടെ അയാൾ പറഞ്ഞു
സാർ ,നിങ്ങൾ ഒരു ദൈവമാണ് “
മറുപടിയായി ഞാൻ ഒന്നു പൂഞ്ചിരിച്ചു
 പാർക്കിലേക്ക്  പോകുന്നതിനിടയിൽ പള്ളിയിൽ നിന്നും, അമ്പലത്തിൽ നിന്നും വരുന്നവരെ ഞാൻ കണ്ടു
അവരോട് എനിക്ക് വിളിച്ചു പറയണമെന്ന് തോന്നി
ഞാൻ ഇന്ന് ഒരാളുടെ ദൈവമായി

Share This:

Comments

comments