നിഴൽ.(കവിത)

0
238
dir="auto" style="text-align: left;">സുനിൽ കുമാർ.(Street Light fb Group)
നിഴൽ നോക്കി നാഴിക അളന്നൊരു കാലം
ഇന്നഴലിന്റെ പാതയിൽ എത്തുന്ന നേരം
ഉച്ചിയിൽ കതിരോന്റെ കിരണങ്ങൾ ഏറ്റു
ഉച്ചവെയിലെൻ നിഴലിനെ മറക്കുന്ന നേരം
പകലോന്റെ വികൃതികൾ നിഴൽ നീട്ടിയെൻ
അഴലുകൾക്കാഴം കൊരുക്കുന്ന സമയം
ജീവിതമാം കളിയരങ്ങുകളിൽ ദു:ഖങ്ങൾ
നിഴൽ നാടകമാടുന്ന അശാന്തിതൻ നേരം
ഞാനുമെൻ നിഴലും എന്നിലെ ദു:ഖങ്ങൾ
വായ്ക്കരിയിട്ടാചിതയിൽ ഒന്നാകുന്ന നേരം
ഞാനെന്ന നിഴലിന്റെ അസ്തമനമായി
പുതിയ നിഴലുകൾ തൻ ഉദയമതായി.

Share This:

Comments

comments