മുറിവേറ്റവന്റെ മുറിവ് കെട്ടുക!  

0
91
class="gmail_default">പി. സി. മാത്യു.
ഡാളസ്: അടുത്തയിടെ രണ്ടുമൂന്നു സഹോദരന്മാർ പാസ്റ്റർ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി ഒരു സഭയിൽ ഒരു സത്യ സാക്ഷ്യം പറഞ്ഞു. ഈ സഭയിൽ ഞങ്ങൾ തുടർച്ചയായി വന്നിട്ടും ആത്മീയമായി വളരുവാൻ കഴിയുന്നില്ല. അത് തങ്ങളുടെ തന്നെ കുറവായിരിക്കാമെന്നും ഇതിനൊരു മാറ്റം വരുന്നില്ലെങ്കിൽ മറ്റൊരു സഭയിൽ പോയാലോ എന്നുപോലും ചിന്തിച്ചുപോയി എന്നും പറഞ്ഞു. ഈ ചിന്തയെ അതിജീവിക്കാനുള്ള കൃപ ലഭിക്കാൻ കൂട്ട് വിശ്വസികളുടെ പ്രാർത്ഥനയും അവർ ആവശ്യപ്പെട്ടു.
ഈ വിശ്വസികളെ വിളിച്ചു കാര്യം തിരക്കുന്നതിനു പകരം അടുത്ത ആഴ്ച പാസ്റ്റർ സഭയിൽ ഒരു പ്രഖ്യാപനം നടത്തി.  “ഇവിടെ ആർക്കെങ്കിലും ആത്മീയം പോരാ എന്ന് തോന്നുന്നെങ്കിൽ ഈ ഹാളിന്റെ വാതിൽ വിശാലമായി തുറന്നു കിടക്കുകയാണ്, ഇവിടെ നിൽക്കണമെന്ന് ഒരു നിർബന്ധവുമില്ല.” ഇതറിഞ്ഞ ഞൻ മനസ്സിൽ ഓർത്തു എന്തൊരു പ്രൈഡ് ആണ് ഈ പാസ്റ്റർക്കുള്ളത്. മാനസീകമായി മുറിവേറ്റ ഒന്ന് രണ്ടുപേർ സ്വന്തം സഭയിലെ കുഞ്ഞാടുകൾ എന്ന് വേണമെങ്കിൽ പറയാം, അവരുടെ സങ്കടം ദൈവ സന്നിധിയിൽ പറഞ്ഞപ്പോൾ നടത്തിപ്പുകാരന്റെ പ്രതികരണം.
വഴിവക്കിൽ മുറിവേറ്റു കിടന്ന ഒരു വ്യക്തിയെ വഴിപോക്കനായ നല്ല ശമര്യക്കാരൻ മുറിവ് വെച്ചുകെട്ടി വഴിയമ്പലത്തിൽ എത്തിച്ചു കൈയിൽ ഉള്ളത് കൊടുത്തശേഷം ചികിൽസിച്ചു സുഖപ്പെടുത്താൻ കാശു കൂടുതൽ വേണമെങ്കിൽ തരാം എന്നും പറഞ്ഞിട്ട് പോയ കഥ യേശു തമ്പുരാൻ തന്നെ പറഞ്ഞിട്ടുണ്ട്.  എന്നാൽ നമ്മുടെ റോഡിൽ നാം സാധാരണ ആരെയും ഇങ്ങനെ  വഴിയിൽ കിടക്കുന്നതു കാണാറില്ല. ദൈവ പുത്രൻ ആ കഥ പറഞ്ഞത് മാനസീകമായി മുറിവേറ്റുകിടക്കുന്ന അനേകരെ ഉദ്ദേശിച്ചാണ്. പാപത്തിന്റെ ബന്ധനത്തിൽ നിന്നും പുറത്തുവരാൻ കഴിയാത്ത അനേകരെ ഉദ്ദേശിച്ചാണ്.  അവരെ നേടുവാൻ ഒരു നല്ല ശമര്യക്കാരനുമാത്രമേ കഴിയൂ എന്ന് യേശുതമ്പുരാൻ പറയുമ്പോൾ, ഞാൻ മുറിവേറ്റവനായിരിക്കുന്നു എന്ന് സ്വയം സമ്മതിക്കുന്ന ഈ മനുഷ്യരോട്  വിശുദ്ധൻ എന്ന് സ്വയം ചിന്തിക്കുകയും അതെ സഭയിലെ വിശ്വസികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു പാസ്റ്ററുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തിയപ്പോൾ അതെ സഭയിലെ മറ്റു വിശ്വസികളുടെ പ്രതികരണം നിങ്ങൾക്കു അറിയാൻ ആകാംഷ കാണുമല്ലോ. “അതാണ് നമ്മുടെ സഭയുടെ പ്രത്യേകത (മാഹാത്മ്യം) ഒരാള് പോയാലും നമ്മുടെ സഭ നിലനിൽക്കും, പിന്നെ അങ്ങേരു പറയുന്നതൊന്നും സഹോദരൻ കാര്യമാക്കണ്ട പുള്ളി ഇപ്പോഴാണ് ഇ ത്രയെങ്കിലും ഒതുങ്ങിയത് പണ്ടാണെങ്കിൽ ആർക്കും സഹിക്കാൻ പറ്റില്ലായിരുന്നു.  വലിയ നേതൃത്വ രംഗത്ത് സഭയിൽ ഉയരേണ്ട പാസ്റ്റർ ആണ് വായിൽ നിന്നും വരുന്ന വാക്കാണ് പുള്ളിയെ വലിയ സ്ഥാനങ്ങളിൽ എത്തിക്കാതിരിക്കുന്നത്തിന്റെ കാരണം.” ഈ വിശ്വസികളുടെ തൊലിക്കട്ടി അപരമാണെന്നു തോന്നി. കാരണം അവർക്കാർക്കും പ്രശ്നമില്ല. അവരുടെ കുട്ടിയുടെ കല്യാണം നടക്കണം, മറ്റു കാര്യങ്ങളും.  അല്ലാതെ നടത്തിപ്പുകാർ നേരെയാക്കാൻ എന്തിനു പോകണം. ഇതാണ്  അവരുടെ ചിന്ത.  അങ്ങനെ ഒന്ന് ചിന്തിച്ചു മിണ്ടാതിരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചുപോയി.
 അതിനു ശേഷം ഒരിക്കൽ  ഒരു വിശ്വസി ഒരു റിസ്ക് എടുത്ത് അദ്ദേഹത്തോട് ഫോണിൽ ഒരു അപേക്ഷ നടത്തി. പാസ്റ്റർ, പാസ്റ്ററിന്റെ പ്രസംഗത്തിൽ ചില ഭാഗങ്ങൾ എന്നെ വേദനിപ്പിക്കുന്നു.  അതൊക്കെ ഒന്ന് ഷെയർ ചെയ്യാൻ ഒരു മീറ്റിംഗിനുള്ള അപ്പോയ്ന്റ്മെന്റ് തരാമോ എന്ന്.  പാസ്റ്ററുടെ മറുപടി ഇങ്ങനെയായിരുന്നു “ഇതെന്റെ പണ്ട് മുതൽക്കേ ഉള്ള ശൈലി ആണ്.  അത് ഒരിക്കലും മാറാൻ പോകുന്നില്ല.  എന്നാൽ നിങ്ങളുടെ മനസ്സിൽ അത് ബുദ്ധിമുട്ടു ഉണ്ടാക്കുന്നുവെങ്കിൽ നിങ്ങളുടെ ഹൃദയത്തെ നിങ്ങൾ ശോധന ചെയ്യുക. കൂടാതെ ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. “നമ്മുടെ വീശ്വസികൾ ആരും തന്നെ ഇങ്ങനെ പാസ്റ്റർമാരോട് പറയാറില്ല.”  ഇപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി പ്രതികരിക്കാത്ത വിശ്വസികളുടെ നടുവിൽ എന്തും ഇത്തരത്തിൽ ഉള്ളവർക്ക് ചെയ്യാം.  പ്രതികരിച്ചാൽ അവനെ ഒറ്റപ്പെടുത്തും.  മൂക്കത്തു വിരൽ വച്ചുപോയി.  മനസാന്തരമാണ് ശരിയായ സുവിശേഷണത്തിന്റെ കാതലായ ഫലം. അതായതു പണ്ട് ഒരുത്തൻ നമുക്ക് ഒരു പണി തന്നാൽ തിരിച്ചൊരു പണി കൊടുക്കാതെ ഉറക്കം വാരത്തില്ലായിരുന്നു. ഇപ്പോൾ ഒരുത്തൻ ഒരു പണി തന്നാലും ക്ഷമിക്കാനും തിരിച്ചു അവനെ സ്നേഹിക്കാനും ഒരു മനസ്സ് ലഭിച്ചു. അതുപോലെ അറിയാതെ ഒരു തെറ്റു പറ്റിയാൽ, മാപ്പപേക്ഷിക്കാനും മടിയില്ല. മനസ്സിൽ ചോദിച്ചു “ഈ പാസ്റ്റർ മനസാന്തരപ്പെട്ടതല്ലേ?”
വിശുദ്ധ വേദപുസ്തകത്തിൽ നിന്നും സവിശേഷതയേറിയ സുവിശേഷം പറഞ്ഞുകൊടുക്കേണ്ടവരുടെ വായിൽനിന്നു എങ്ങനെ ഇത്തരത്തിലുള്ളവ വരുന്നു.  യേശു തമ്പുരാൻ ഒരിക്കൽ പറഞ്ഞു മുള്ളിൽ നിന്ന് മുന്തിരിയും മുന്തിരിയിൽ നിന്ന് മുള്ളും എടുക്കാൻ കഴിയില്ല. നല്ല ഉറവയിൽ നിന്നും നല്ലതു വരുന്നു അല്ലാത്തവയിൽ നിന്നും കയ്‌പുള്ളതും വരുന്നു.  എത്ര സത്യമാണ് ലോകേശ്വരനായ സ്നേഹത്തിന്റെ പ്രതീകമായ യേശു പഠിപ്പിച്ചത്.  ഈ യേശുവിനെ പ്രസംഗിക്കാൻ ഇങ്ങനെ ഉള്ളവർക്ക് യാതൊരു നാണ വുമില്ലല്ലോ, ഞാൻ ഓർത്തു പോയി. ചില പാസ്റ്റർമാരുടെ എളിമത്വവും സുവിശേഷത്തിന്റെ ആഴത്തിൽ നിന്നും ചെറിയ ഉദാഹരണങ്ങളോടെ പ്രസംഗിക്കുന്നതും കേട്ടാൽ ഒരിക്കലും എഴുന്നേറ്റു പോകാൻ നമുക്ക് തോന്നില്ല. തേൻ മൊഴി പോലെ നാം ഇരുന്നു കേൾക്കും. ഇന്ന്  മനുഷ്യരെ ചിരിപ്പിക്കുന്ന പ്രസംഗം പ്രസംഗിക്കുന്നവരാണ് കൂടുതലും. ജോക്കുകൾ, പറഞ്ഞും ഗൂഗിളിൽ നിന്ന് കഥകൾ കോപ്പിയടിച്ചും അവർ പ്രസംഗിക്കുന്നു. ഞാൻ ഒരു കാര്യം നിങ്ങളോടു ചോദിക്കട്ടെ? യേശുതമ്പുരാൻ പ്രസംഗിച്ചപ്പോൾ ഏതെങ്കിലും ഒരു സന്നർഭത്തിൽ തമാശു പറഞ്ഞിട്ടുണ്ടോ? വിശുദ്ധ വേദപുസ്തകത്തിൽ എഴുതിയിട്ട് ഉള്ളതായി അറിവില്ല. പിന്നെ വളരെ തീവ്രതയോടെ ആത്മാവിൽ നിറഞ്ഞിരിക്കുന്ന വിശ്വസികളെ തമാശു പറഞ്ഞു ചിരിപ്പിക്കാനും തന്റെ പ്രസംഗ ചാതുര്യം കാണിക്കാനും ശ്രമിക്കാതെ, പഴയ നിയമം തന്നെ പ്രസംഗിക്കാതെ യേശുവിനെ പ്രസംഗിക്കാൻ നോക്കാത്തതെന്തേ?.  യേശുവിലൂടെ മാത്രം രക്ഷയുള്ളൂ എന്ന് നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ, പള്ളിയിൽ വന്നില്ലെങ്കിൽ ആക്സിഡന്റ് ഉണ്ടാകുമെന്നു പറഞ്ഞു പേടിപ്പി ക്കുകയും അരുത്.  നരകത്തിലേക്ക് യാത്ര ചെയ്‌തുകൊണ്ടിരിക്കുന്ന അനേക പാപികൾ റോഡരികിൽ കിടക്കുമ്പോൾ സ്ഥിരം വിശ്വസിയായി സഭയിൽ വരുന്നവരോട് തന്നെ വേണോ ഈ അഭ്യാസം.  ഒരിക്കൽ യേശു പറഞ്ഞു നിങ്ങൾ ദേവാലയത്തിൽ തന്നെ ഇരുന്നു എന്റെ വേല ചെയ്യാതെ തെരുവീഥികളിലേക്കു ഇറങ്ങി ചെല്ലൂ എന്ന്. അതിന്റെ അർഥം പാപികളെ തേടി ചെല്ലുവാനാണ്. കാണാതെ പോയ ഒരു ആടിനെ തേടി തൊണ്ണൂറ്റി ഒൻപതിനേയും വിട്ടു ചെല്ലുന്ന സ്നേഹം  അതാണ് യേശു തമ്പുരാൻ കാണിച്ചു തന്നത്. യേശു തമ്പുരാൻ കയ്യിൽ ഒരു ആട്ടിൻ കുട്ടിയെ കോരിയെടുത്തുനിൽകുന്ന ഒരു ഫോട്ടോ നിങ്ങൾ കണ്ടു കാണുമല്ലോ.  ഒരാട് പോയാൽ എനിക്കോ സഭക്കോ ഒരു നഷ്ടവുമില്ലന്നു വിചാരിച്ചിരിക്കുന്ന ഇടയാ, വരുവാനിരിക്കുന്ന നാശത്തിൽ നിന്നൊഴിഞ്ഞു പോകുവാൻ പ്രാർത്ഥിക്കുക, മനസാന്തര പെടുക. ഒരിക്കൽ ഒരു നല്ല പ്രാസംഗികൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു “ഒരു അപ്പച്ചനോട് അപ്പച്ചൻ രക്ഷിക്കപ്പെട്ടതാണോ എന്ന്. ഉടനെ അപ്പച്ചൻ മറുപടി പറഞ്ഞു. “ഞാനേ പെന്തിക്കോസിലാണെന്നറിയാമോ?”  പെന്തിക്കോസിലായതുകൊണ്ടു സർഗം അവരുടേതാണെന്നു മാത്രം വിശ്വസിക്കുന്ന ഒത്തിരി വിഡ്ഢികൾ ഇന്ന് ജീവിക്കുന്നു.  നാം എവിടെയായാലും ദൈവത്തെ പ്രസാദിപ്പിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യുകയും ഒപ്പം നമ്മുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയും വേണം. മ റ്റുള്ളവരെ സഹായിക്കുവാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതെ അത്
ഉപയോഗിക്കണം. യേശു തമ്പുരാന്റെ കൂടെ ഇറങ്ങി പുറപ്പെട്ട ശിഷ്യന്മാർ ചോദിച്ചു “ഗുരോ ഞങ്ങൾ എല്ലാം വിട്ടു അങ്ങയുടെ പിന്നാലെ വന്നു.  ഞങ്ങൾക്ക് എന്ത് പ്രതിഫലമാണ് കിട്ടുക. അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഇരുത്തി ചിന്തിപ്പിച്ചു. “നിങ്ങൾക്കു ഈ ലോകത്തിലും കിട്ടും അടുത്ത ലോകത്തിൽ പന്ത്രണ്ടു ഗ്രഹങ്ങളെ ഭരിക്കാനുള്ള അധികാരവും കിട്ടും” എന്നാണ്.  ഇതിന്റെ അർഥം നാം ദൈവ ഇഷ്ടം ചെയ്തു ജീവിച്ചാൽ ഈ ലോകത്തിലും നമുക്ക് സൗഭാഗ്യങ്ങൾ ലഭിക്കുമെന്നുകൂടിയല്ലേ? തീർച്ചയായും.  എന്നാൽ ഈ ലോകത്തിൽ സർഗം അനുഭവിക്കാത്തവൻ ഒരിക്കലും അടുത്ത ലോകത്തിൽ അനുഭവിക്കാൻ പോകുന്നില്ല. കാരണം അവരവർക്കു തന്നെ അത് മനസ്സിലാകും തങ്ങൾ സ്വർഗീയ അനുഭവത്തിലാണോ ഇപ്പോൾ  ജീവിക്കുന്നതെന്ന്.  സന്തോഷം, സമാധാനം, നല്ല കുടുംബം, സഹോദരങ്ങൾ, കൂട്ടുകാർ, ബന്ധുക്കൾ, നല്ല ഗുരുക്കന്മാർ, ഇവർ എല്ലാം തന്നെ ലഭിക്കുന്നത് ഒരു സ്വർഗീയ അനുഭവം തന്നെയാണ്.
വിശുദ്ധരെ മാത്രം ചേർക്കുവാൻ യേശുതമ്പുരാൻ വീണ്ടും വരും അതിനു മുമ്പ് പാപികളെ മനസാന്തരപ്പെടുത്തുകയാണ് ഒരു നല്ല ദൈവ വേലക്കാന്റെ ഉത്തരവാദിത്വം. യേശു തമ്പുരാൻ വാഗ്‌ദത്വത്തിൽ വിശ്വസ്തനാണ്. വിശുദ്ധരെ മാത്രം ഉൾകൊള്ളുകയല്ല ഒരു സഭ ചെയ്യണ്ടത്.  സഭയുടെ കൂട്ടായ്മയിലൂടെ ഒരു മനുഷ്യൻ നന്നാകുമെങ്കിൽ അതാണ് വേണ്ടത്. പാപികളെ പുറന്തള്ളുകയും വിശുദ്ധന്മാരെ മാത്രം മതി എന്ന് പറയുന്നവരെ ഓർപ്പിക്കുന്നതു പരീശനെ ആണ്. പരീശൻ സ്വയം പ്രാർത്ഥിക്കുന്നത് ഞാൻ നല്ലവനാണ്, ഞാൻ മറ്റുള്ളവരെ പോലെയല്ലല്ലോ, ഈ പാപികളെ നീ നോക്കേണമേ, അവർക്കു കൊടുക്കന്നത് എനിക്ക് തരാതെ ഇത്ര അധികം ഞാൻ കഷ്ടപ്പെടുന്നു. അതനുസരിച്ചുള്ള പ്രതിഫലം എനിക്ക് തരണമേ എന്നാണ്.
ഒരു പാപി മാനസാന്തരം പ്രാപിക്കുമ്പോൾ സ്വർഗം സന്തോഷിക്കുമെങ്കിൽ ഒരു പാപിയെ നേടുവാൻ കഴിയുമ്പോൾ സ്വർഗം നിന്നിൽ എത്ര അധികം സന്തോഷിക്കും. ദയവായി ഓർക്കുക.  ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുവാൻ ഏതു സമയത്തും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ട്, പോകുന്നവൻ പോകട്ടെ എന്ന് ഒരിക്കലും പറയരുത് സ്നേഹത്തോടെ തേടി ചെല്ലുക. മുറിവേറ്റവന്റെ മുറിവ് കെട്ടുക. ഇതായിരിക്കട്ടെ നിങ്ങളുടെ ദൈവ വേല.  എങ്കിൽ മാത്രമേ ജീവനുള്ള ദൈവം പ്രസാദിക്കുകയുള്ളു.  ഇല്ലെങ്കിൽ നിങ്ങളെ പോലെയുള്ളവരെ ഓർത്തു യേശു ഇപ്പോഴും ദുഖിക്കുകയായിരിക്കും.
(ഇതു വെക്തി പരമായി ആരെയും വിഷമിപ്പിക്കുവാനല്ല മറിച്ചു അനുഭത്തിൽ നിന്നും മറ്റുള്ളവർക് ഒരു അറിവ് ലഭിക്കും എന്ന് ഉദ്ദേശിച്ചു എഴുതിയതാണ്.)

Share This:

Comments

comments