ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വര്‍ഗീസ്.

0
102

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്‌സി : ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍റെ 2020 2022 കാലഘട്ടത്തിലേക്കുള്ള റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വര്‍ഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ അസ്സോസിയേഷനുകളിലൊന്നായ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി യെ പ്രതിനിധീകരിച്ചാണ് ബൈജു വര്‍ഗീസ് ഈ സ്ഥാനത്തേക്ക് എത്തുന്നത്, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ ഏപ്രില്‍ മാസത്തില്‍ നടന്ന കമ്മറ്റിയില്‍ വച്ച് പ്രസിഡന്റ് ജയന്‍ ജോസഫ് ആണ് അദ്ദേഹത്തിന്റെ പേര് ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്, കമ്മറ്റി ആ നിര്‍ദേശം എതിരില്ലാതെ അംഗീകരിക്കുകയായിരുന്നു, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ മികച്ച പ്രവര്‍ത്തകരിലൊരാളായ ബൈജുവിന്റെ നേതൃത്വം ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന് ഒരു വലിയ മുതല്‍ക്കൂട്ടാവുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെയും, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും ഒരു നിറസാന്നിധ്യമാണ് ബൈജു വര്‍ഗീസ്, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി കൂടിയായ ബൈജു വര്‍ഗീസ് ചിക്കാഗോയില്‍ വച്ച് നടത്തപ്പെട്ട ഫോമാ കോണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ ആയി വളരെ പ്രശംസനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അമേരിക്കയിലുടനീളം നല്ല സുഹൃത്ബന്ധ്ങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ശ്രി ബൈജുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഫോമായ്ക്ക് കരുത്തു പകരും എന്നതില്‍ സംശയമില്ല . ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണിയിലെ എല്ലാ അസോസിയേഷന്‍ നേതാക്കളുടെയും അനുഗ്രഹത്തോടെയാണ് ബൈജു ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്.

 

മാത്തമാറ്റിക്‌സില്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ബൈജു അമേരിക്കയിലെത്തിയത്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ബിസിനസ് റിലേഷന്‍ഷിപ്പ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ ഷര്‍മിള വര്‍ഗീസ്,

Share This:

Comments

comments