ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം.

0
58

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു വാര്‍ഷിക പൊതുയോഗം ജൂണ്‍ 2ന്, 2019 ഞായറാഴ്ച 3 PMന് സി.എം.എ.ഹാളില്‍ വച്ച് (834 E, Rand Rd, Suite 13, Mount Prospect, IL-60056) നടത്തുന്നതാണ്. പ്രസ്തുതയോഗത്തെ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അഭിസംബോധന ചെയ്യുന്നതും സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതുമാണ്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഫോമ/ഫൊക്കാന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും മലയാളി അസോസിയേഷന്റെ നിയമഭേദഗതി കമ്മിറ്റിയെയും തിരഞ്ഞെടുക്കുന്നതുമായിരിക്കും. അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപരിധിക്കുള്ളില്‍ തിന്നുകൊണ്ട് ചര്‍ച്ചയില്‍ വരുന്നതിനും തടസം ഉണ്ടായിരിക്കുന്നതല്ല.

 

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്‌നേഹപൂര്‍വ്വം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍(8474770564), സെക്രട്ടറി ജോഷി വള്ളിക്കളം(3126856749) മറ്റു ഭാരവാഹികളും ക്ഷണിക്കുന്നു.

Share This:

Comments

comments