എക്യൂമെനിക്കല്‍ വോളീബോള്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ട്രിനിറ്റി സെന്ററില്‍ മെയ് 18 മുതല്‍.

0
104

ജോയിച്ചൻ പുതുക്കുളം. 

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വോളീബോള്‍ ബാസ്കറ്റ്‌ബോള്‍ ടൂര്ണമെന്റുകള്‍ക്കു തുടക്കം കുറിയ്ക്കുന്നു.

 

മെയ് 18നു ശനിയാഴ്ച രാവിലെ 8 മണിക്കാരംഭിയ്ക്കുന്ന വോളീബോള്‍ ടൂര്‍ണമെന്റ് വൈകുന്നേരം 8 നു സമാപിക്കും. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററിലാണ് 5810, Almeda Genoa Rd, Houston, TX -77048) ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.

 

ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്നു പങ്കെടുക്കുന്ന ടീമുകളില്‍കൂടി ഹൂസ്റ്റണിലെ പ്രശസ്തരായ വോളീബോള്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

 

ജൂണ്‍ 8,9 തീയതികളില്‍ ( ശനി, ഞായര്‍) ട്രിനിറ്റി സെന്ററില്‍ വച്ച് എക്യൂമെനിക്കല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ചുവരുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഐസക് ബി.പ്രകാശ് 832 997 9788, റവ.ഫാ. എബ്രഹാം സഖറിയ 832 466 3153, റജി കോട്ടയം 832 723 7995, ബിജു ചാലക്കല്‍ 832 275 1624, നൈനാന്‍ വെട്ടിനാല്‍ 832 681 6877, അനില്‍ വര്‍ഗീസ് 832 594 7198

 

Share This:

Comments

comments