പാസ്റ്റര്‍ രാജന്‍ വര്‍ഗീസിന്റെ സംസ്കാരം മെയ് 18ന്.

0
142

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റണ്‍: ആഞ്ഞിലിത്താനം നെടുമ്പറ പുത്തന്‍പുരയില്‍ പാസ്റ്റര്‍ രാജന്‍ വര്‍ഗീസ്(64) മെയ് 11 ഹൂസ്റ്റണില്‍ നിര്യാതനായി. ദീര്‍ഘ വര്‍ഷങ്ങള്‍ ജമ്മു കാശ്മീരിലും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും സുവിശേഷ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. 2001 അമേരിക്കന്‍ കുടിയേറി. അമേരിക്കയില്‍ ഹൂസ്റ്റണ്‍ ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയുടെ പാസ്റ്ററായും, ഐ.പി.സി. ബെഥേല്‍ ഹൂസ്റ്റന്റെ അസോസിയേറ്റു പാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

ഭാര്യ: മല്ലപ്പള്ളി വടക്കേകര വീട്ടില്‍ വല്‍സമ്മ രാജന്‍. മക്കള്‍: വെസ്ലി റെക്‌സി. സഹോദരങ്ങള്‍: വറുഗീസ് മാത്യു, രാജമ്മ.

 

17 വെള്ളിയാഴ്ച വൈകീട്ട് 6.00നും മെമ്മോറിയല്‍ സര്‍വീസും ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് സംസ്ക്കാര ശുശ്രൂഷകളും നടക്കും.

 

വിലാസം: ഐ.പി.സി. ഹെബ്രോന്‍ ഹൂസ്റ്റണ്‍ 4660, സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ ഹൂസ്റ്റണ്‍, ടെക്‌സസ്, 77048. കൂടുതല്‍ വിവരങ്ങള്‍ക്ക് :832 858 4567

Share This:

Comments

comments