ജിറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജുവേറ്റ്.

0
279

എ. സി. ജോര്‍ജ്.

ഹ്യൂസ്റ്റണ്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണിലെ ജിറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റണിലെ, 2019ലേ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജുവേറ്റ് ആയി യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രഖ്യപിച്ചിരിക്കുന്നു. ഈ വര്‍ഷം, തന്റെ പതിനെട്ടാം വയസില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് ഡിഗ്രി ആണ് വളരെ ഉയര്‍ന്ന മാര്‍ക്കും അക്കാഡമിക് ഹോണേഴ്‌സ് കൂടെ കരസ്ഥമാക്കികൊണ്ടു ജിറോഷ് നേടിയത്.

 

യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ അധികാരികളും മറ്റു സുഹൃത്തുക്കളും ജിറോഷിനെ അകമൊഴിഞ്ഞു അഭിനന്ദിച്ചു. ഹാര്‍മണി സയന്‍സ് അക്കാദമിയിലെ 2017ലെ വലിഡിക്ടോറിയന്‍ കൂടിയാണ് ജിറോഷ് ജേക്കബ്. ഹൂസ്റ്റണില്‍ സ്ഥിര താമസക്കാരായ കോട്ടയത്തു നിന്നുള്ള റോണീ ജേക്കബ്, ജാന്‍സി ജേക്കബ് എന്നിവരാണ് മാതാപിതാക്കള്‍. ലെക്‌സിയ ജേക്കബ് സഹോദരിയാണ്.

Share This:

Comments

comments