ഫാമിലി കോണ്‍ഫറന്‍സ് ടീം ഹണ്ടിംഗ്ടണ്‍വാലി സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു.

0
99

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡി.സി.: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഹ്യുണ്ടിംഗ്ടണ്‍ വാലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

 

മെയ് 5ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വെരി റവ.സി.ജെ. ജോണ്‍സണ്‍ കോറെപ്പിസ്‌ക്കോപ്പാ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു.

 

സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, ബിസിനസ്സ് മാനേജര്‍ സണ്ണി വര്‍ഗീസ് എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും, രജിസ്‌ട്രേഷനെകുറിച്ചും, സുവനീറിനെകുറിച്ചും വിവരണങ്ങള്‍ നല്‍കി. വെരി.റവ.സി.ജെ. ജോണ്‍സണ്‍ കോറെപ്പിസ്‌ക്കോപ്പായും, ജേക്കബ് ജോസഫും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നിര്‍വ്വഹിച്ചു. ഇടവകയില്‍ നിന്നും നല്‍കിയ സഹായങ്ങള്‍ക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

Share This:

Comments

comments