കേരള അസോസിയേഷന്‍ ഓഫ് ഡാളസ് & ഐ.സി.ഇ.സി മെഡിക്കല്‍ ക്യാമ്പും, രക്ത ദാനാവും നടത്തി.

0
107

ജോയിച്ചൻ പുതുക്കുളം.

ഗാര്‍ലാന്‍ഡ് : സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള അസോസിയേഷന്‍ ഓഫ് ഡാളസും, ICEC യും സംയുക്തമായി ചേര്‍ന്നു കൊണ്ട് മെഡിക്കല്‍ ക്യാമ്പും രക്തദാനവും നടത്തുകയുണ്ടായി.രക്തദാനത്തിനായി ‘കാര്‍ട്ടര്‍ ബ്ലഡ് കെയര്‍ ‘ന്റെ പ്രവര്‍ത്തനമായിരുന്നു ഒരുക്കിയിരുന്നത്. രക്തദാന കര്‍മ്മത്തില്‍ യുവ ജനങ്ങളുടെ വലിയയൊരു സാന്നിദ്ധ്യം ഉണ്ടായിരുന്നു. മെഡിക്കല്‍ ക്യാമ്പ് ഡോ. സഞ്ജയ് പി ഉമ്മന്‍ MD, ഡോ. സിന്ധു ഇ ഫിലിപ്പ് MD, ചേര്‍ന്ന് നേതൃത്വം നല്‍കി.

 

മിതമായ നിരക്കില്‍ രക്ത പരിശോധനയും മറ്റു ലാബ് സൗകാര്യങ്ങളും സജ്ജമാക്കിയിരുന്നു. സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, ഐ വര്‍ഗീസ്, ചെറിയാന്‍ ശൂരനാട്, പ്രദീപ് നാഗനൂലില്‍, ജോര്‍ജ് ജോസഫ്, സാബു, ജോസഫ് എന്നിവര്‍ ക്യാമ്പിന്റ വിജകരമായ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി.

Share This:

Comments

comments