രണ്ടു കുട്ടികളെ കാറിലിട്ട് കത്തിച്ച് പിതാവ് ആത്മഹത്യ ചെയ്തു.

0
345
പി.പി. ചെറിയാന്‍.

ഫോര്‍ട്ട് വര്‍ത്ത്: നാലും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളെ കാറിലിട്ട് പൂട്ടി തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം പിതാവ് മന്‍ധീപ് സിംഗിനെ (37) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി കുക്ക് കൗണ്ടി ഷെരീഫ് അറിയിച്ചു. മെയ് 12-നു ഞായറാഴ്ച കുക്ക് കൗണ്ടിയിലാണ് സംഭവം. റോഡിന്റെ മധ്യത്തില്‍ പാര്‍ക്ക് ചെയ്ത കത്തിക്കൊണ്ടിരുന്ന കാറിലാണ് നാലു വയസ്സുള്ള അജിത് സിംഗിന്റേയും സഹോദരി മെഹര്‍ കൗറിന്റേയും (3) കത്തിക്കരിഞ്ഞ ശരീരം പിറകിലെ സീറ്റില്‍ നിന്നും പോലീസ് കണ്ടെടുത്തത്.

 

സംഭവത്തിനുശേഷം രക്ഷപെട്ട പിതാവിനുവേണ്ടിയുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ് മന്‍ദീപ് സിംഗിന്റെ മൃതദേഹം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ വൃക്ഷനിബിഡമായ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തത്.

 

കൊല്ലപ്പെട്ട രണ്ടു കുട്ടികള്‍ മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. 2016-ല്‍ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ സിംഗിനെ അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. പതിനഞ്ചു മാസത്തെ പ്രൊബേഷനും ഈ കേസില്‍ സിംഗിന് കോടതി വിധിച്ചിരുന്നു. 2017-ല്‍ ഭാര്യ വിവാഹമോചനത്തിന് ഫയല്‍ ചെയ്തിത് കഴിഞ്ഞ വര്‍ഷം കോടതി അംഗീകരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Share This:

Comments

comments