ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

0
100

പി.പി. ചെറിയാന്‍.

ഡാളസ്: വിജയകരമായ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍സ് പ്രഥമസാഹിത്യ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഏറ്റവും നല്ല മലയാളം ലേഖനത്തിനുള്ള അവാര്‍ഡ് റവ. ഡോ. തോമസ് കെ. ഐപ്പ് (ഡാളസ്), രചിച്ച ‘ഇമ്പങ്ങളുടെ പറുദീസ’, ബ്രദര്‍ കൊച്ചുമോന്‍ ആന്താരിയത്ത് (ജോര്‍ജ് വര്‍ഗീസ്, ഷാര്‍ജ) യു.എ.ഇ. രചിച്ച ‘സമര്‍ത്ഥനായ ലേഖകന്റെ എഴുത്തുകോല്‍’ എന്നിവയ്ക്കു ലഭിച്ചു. മികച്ച മലയാളം കവിതയ്ക്കുള്ള അവാര്‍ഡ് സിസ്റ്റര്‍ ലൗലി തോമസ് (ഡാളസ്) രചിച്ച ‘നാഥന്റെ വരവിന്റെ കാലൊച്ച’ക്കു ലഭിച്ചു. മികച്ച ഇംഗ്ലീഷ് ലേഘനത്തിന് റവ. വര്‍ഗീസ് അയിരൂര്‍കുഴിയില്‍ (അറ്റ്‌ലാന്റ), എഴുതിയ ‘Identtiy Transformation’ നും ബ്രദര്‍ ജോസഫ് കുര്യന്‍ (ഹൂസ്റ്റണ്‍) എഴുതിയ ‘Nailed to the Cross?’, മികച്ച ഇംഗ്ലീഷ് ഫീച്ചര്‍ റവ. ഡോ. ജോയി ഏബ്ര്ഹാം (ഫ്‌ളോറിഡ) എഴുതിയ ‘Evangeltsi Billy GrahamA Tribute’ തെരഞ്ഞെടുത്തു.

 

അവര്‍ഡിന് ലഭിച്ച രചനകള്‍ പ്രശസ്ത ക്രിസ്തീയ എഴുത്തുകാരായ പാസ്റ്റര്‍ ടിയെസ് കപ്പമാംമൂട്ടില്‍ (അരിസോണ), പാസ്റ്റര്‍ പി.പി. കുര്യന്‍ (കേരളം), ഡോ. ജോണ്‍ കെ. മാത്യു (ഡാളസ്), ഡോ. ടോം ജോണ്‍ (ഒക്കലഹോമ), ഡോ. ജേക്കബ് കെ. തോമസ് (ഫിലദല്‍ഫിയ), സിസ്റ്റര്‍ നിസ്സി കെ. ഷാജന്‍ (അറ്റ്‌ലാന്റാ) എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജൂണ്‍ 30 ഞായര്‍ വൈകിട്ട് 6.00 ന് ഡാളസിലുള്ള കാല്‍വറി പെന്തെക്കോസ്തു ചര്‍ച്ചില്‍ നടക്കുന്ന ദിവ്യധാര മ്യൂസിക്കല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

 

ദിവ്യവാര്‍ത്ത അവാര്‍ഡിനായി രചനകള്‍ അയച്ചുതന്ന ഏവരെയും ദിവ്യവാര്‍ത്ത എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നന്ദി അറിയിക്കുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ (20, 25….) നടത്തുന്ന അവാര്‍ഡിനായി ദിവ്യവാര്‍ത്തയിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ദിവ്യവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ മാത്രമേ അവാര്‍ഡിനായി തിരഞ്ഞെടുക്കുകയുള്ളു.

Share This:

Comments

comments