കോളനിയിൽ ഫ്രറ്റേണിറ്റി പഠനോപകരണ വിതരണവും അനുമോദനവും നടത്തി.

0
117
dir="auto">ജസീം കൊലത്തൂര്‍.
മങ്കട: ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർക്കിടകം കരിമുത്തിൽ കോളനിയിൽ പഠനോപകരണ വിതരണവും അനുമോദനവും നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽകുമാർ ആക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.
കോളനിയിലെ 14 കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോളനിയിൽ നിന്നും എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.
ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡന്റ് ജമാൽ മങ്കട ആശംസയർപ്പിച്ചു.   ഫ്രറ്റേണിറ്റി മണ്ഡലം അസി. കൺവീനർ നുബുല അരിപ്ര സ്വാഗതവും, നജ്മുദ്ദീൻ രാമപുരം നന്ദിയും പറഞ്ഞു.
കോളനിയിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Share This:

Comments

comments