കെ.എം.സി.ടി വിദ്യാർത്ഥി സമരം: മാനേജ്‌മെന്റ് പിടിവാശി അവസാനിപ്പിക്കണം:ഫ്രറ്റേണിറ്റി മൂവ്മെന്റ്.

0
124
dir="auto">മുസ് ലിഹ് പെരിങ്ങൊളം.
കോഴിക്കോട്: വിദ്യാർത്ഥി സമരങ്ങൾക്കെതിരെ മുഖം തിരിച്ചാൽ കടുത്ത സമരമാർഗങ്ങൾ നേരിടേണ്ടി വരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ. മുടങ്ങിപ്പോയ പരീക്ഷകൾ നടത്താൻ നടപടികൾ സ്വീകരിക്കുക, റെഗുലർ ക്ലാസ്സുകൾ ഉടൻ പുനരാരംഭിക്കുക, അധ്യാപക, വിദ്യാർഥി സമരങ്ങളോടുള്ള മാനേജ്‌മെന്റ് പിടിവാശി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോഴിക്കോട് ജില്ലാ കമ്മിറ്റി
കെ എം സി ടി കോളേജിലേക്ക്‌ നടത്തിയ വിദ്യാർത്ഥി മാർച്ച് ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരുവിധ ചർച്ചകൾക്കും കൂട്ടാക്കാതെ മുന്നോട്ട് പോവാനാണ് മാനേജ്‌മന്റ് ശ്രമിക്കുന്നതെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പരീക്ഷകൾ നടത്താൻ എത്രയും പെട്ടന്ന് നടപടികൾ സ്വീകരിക്കാനും,  റെഗുലർ ക്ലാസ്സുകൾ പുനരാരംഭിക്കാനും    മാനേജ്മെന്റ് തയ്യാറാവണമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പ്രസിഡന്റ്‌ റഹീം ചേന്നമംഗലൂർ പറഞ്ഞു. മാനേജ്മെന്റ് അനാസ്‌ഥ മൂലം പരീക്ഷ മുടങ്ങിയ വിദ്യാർത്ഥികൾക്ക് പുനർപരീക്ഷ നടത്താൻ യൂണിവേഴ്സിറ്റി തലത്തിൽ ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി വൈസ്.പ്രസിഡന്റ് , നുജെയിം പി.കെ, ജില്ലാ സമിതിയംഗം ഹൈഫ ബന്ന, എന്നിവർ  സംസാരിച്ചു. മണാശ്ശേരിയിൽ നിന്നാരംഭിച്ച പ്രകടനം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പോലീസ്  തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സംസ്‌ഥാന ക്യാമ്പസ് സമിതി അംഗം ആദിൽ, അൻസില, ഫസലുൽ ബാരി, അമീറലി, സുൽഫത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Share This:

Comments

comments