അനില്‍കുമാര്‍ പിള്ള കെ.എച്ച്.എന്‍.എ ഇലക്ഷന്‍ കമ്മീഷണര്‍.

0
109

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019- 21 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷണറായി അനില്‍കുമാര്‍ പിള്ളയെ ട്രസ്റ്റി ബോര്‍ഡ് ചുമതലപ്പെടുത്തി. കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റ്, ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം സംഘടനയ്ക്കുവേണ്ടി വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എഫ്.ഐ.എ ചിക്കാഗോ പ്രസിഡന്റ്, ഐ.എം.എ പ്രസിഡന്റ്, എന്‍.എഫ്.ഐ.എ ട്രഷറര്‍, ഏഷ്യന്‍ അമേരിക്കന്‍ കോ-അലിഗേഷന്‍ പ്രസിഡന്റ്, ഗീതാമണ്ഡലം പ്രസിഡന്റ്, ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് ചെയര്‍, കൂടാതെ മറ്റു വിവിധ ദേശീയ സംഘടനകളിലും അദ്ദേഹം തന്റേതായ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ ബൈലോ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇപ്പോള്‍ സ്‌കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയേഴ്‌സ് പൊട്ടക്ഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചുവരുന്നു.

മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ഹരി നമ്പൂതിരിയും, പ്രസന്നന്‍ പിള്ളയുമാണ്. രണ്ടുപേരും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുമാണ്. കൂടാതെ സംഘടനയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഇവര്‍ മൂവരും എന്തുകൊണ്ടും അനുയോജ്യരായവര്‍ തന്നെയാണെന്നു ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ പറഞ്ഞു. ട്രസ്റ്റി സെക്രട്ടറി പ്രസന്നന്‍പിള്ള ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

Share This:

Comments

comments