റവ.ഫാ.ഡോ. ഏബ്രഹാം തോമസിനു യാത്രയയപ്പ് നല്‍കി.

0
129

ജോയിച്ചൻ പുതുക്കുളം.

ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരിയായി മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം ബാംഗ്‌ളൂര്‍ ഭദ്രാസനത്തിലെ വിശാഖപട്ടണം സെന്റ് സ്റ്റീഫന്‍സ് ഇടവകയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഫാ.ഡോ. ഏബ്രഹാം തോമസിനു ഇടവകയില്‍ യാത്രയയപ്പ് നല്‍കി.

ഏതു ത്യാഗവും സഹിച്ച് താന്‍ ശുശ്രൂഷിക്കുന്ന ഇടവകയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വൈദീകനാണ് ഫാ.ഡോ. ഏബ്രഹാം തോമസെന്ന് മലങ്കര സഭാ മുന്‍ മാനേജിംഗ് കമ്മിറ്റിയംഗം ഡോ. കെ.സി ചെറിയാന്‍ പറഞ്ഞു. ഔദ്യോഗിക കര്‍മ്മങ്ങള്‍ക്കു വിട്ടുവീഴ്ചയില്ലാത്ത മനസ്സും, സാഹചര്യവും ഒരുക്കി പ്രവര്‍ത്തിക്കുന്ന ആചാര്യശ്രേഷ്ഠനാണ് അദ്ദേഹം എന്നും കൂട്ടിച്ചേര്‍ത്തു.

 

സുജിത് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് ഏബ്രഹാം, ഏബ്രഹാം പി. ജോര്‍ജ്, ബാബു വി. കോശി, ബിനു കോശി, കെ. ജയിംസ് ബേബി, ജേക്കബ് പാപ്പച്ചന്‍, റെജു മാത്യു, സാജന്‍ ജേക്കബ്, സാമുവേല്‍ കുരുവിള, വി.സി വര്‍ക്കി, ജുനോ എല്‍ദോ, ബിന്ദു ജോര്‍ജ്, റീന മേരി ഷാജി, ഗീവര്‍ഗീസ് ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.

 

പ. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച ഈ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ സാധിച്ചത് ഈശ്വരന്റെ വലിയ കൃപയാണെന്നു ഫാ.ഡോ. ഏബ്രഹാം തോമസ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

 

ബാംഗ്ലൂര്‍ വാദശേരി എബനേസര്‍, വിദ്യാറയനപുരം കുടുംബാംഗമാണ്. സഹധര്‍മ്മിണി: പ്രിയ ഏബ്രഹാം. മക്കള്‍: അലന്‍ ഏബ്രഹാം, അക്ഷര്‍ ഏബ്രഹാം.

 

Share This:

Comments

comments