കുന്നപ്പള്ളില്‍ രാജഗോപാല്‍ എന്‍.ബി.എ. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍.

0
80

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക് : നായര്‍ ബനവലന്‍റ് അസ്സോസിയേഷന്‍ സെന്‍ററില്‍ മെയ് 11 ശനിയാഴ്ച കൂടിയ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ വെച്ച് 2019 -20 പ്രവര്‍ത്തന വര്‍ഷത്തെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി കുന്നപ്പള്ളില്‍ രാജഗോപാലിനെ തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള രാജഗോപാല്‍ ഒരു കവിയും സാഹിത്യകാരനും കൂടിയാണ്. സമുദായ സേവനത്തോടൊപ്പം തന്നെ മലയാളി സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു.

ട്രസ്റ്റീ ബോര്‍ഡിന്‍റെ റിക്കോര്‍ഡിംഗ് സെക്രട്ടറിയായി മുന്‍ പ്രസിഡന്റ് രഘുവരന്‍ നായരെയും തെരഞ്ഞെടുത്തു. സുനില്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, ജി.കെ. നായര്‍ എന്നിവരായിരിക്കും ഈ വര്‍ഷത്തെ മറ്റു ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍.

Share This:

Comments

comments